തിരുവനന്തപുരം: കേരള രാജ്യാന്തര മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചലച്ചിത്ര അക്കാദമി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു. മേളയിൽ കണ്ട ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി 1000  വാക്കിൽ കവിയാതെയാണ് റിവ്യൂ തയ്യാറാക്കേണ്ടത്.

To advertise here,

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതാം. പിഡിഎഫ് ഫോർമാറ്റിൽ iffk.reviews@gmail.com എന്ന വിലാസത്തിൽ ഡിസംബർ 15 വൈകിട്ട് ആറ് മണിയ്ക്ക് മുമ്പായി എൻട്രികൾ സമർപ്പിക്കണം. റിവ്യൂവിനോപ്പം പേര്, വിലാസം, ഡെലിഗേറ്റ് ഐഡി നമ്പർ, ഫോൺ നമ്പർ എന്നിവ എഴുതിയിരിക്കണം.

മത്സര വിജയികൾക്ക് മയൂർ ആർട്സ് ചന്ദ്രസേനൻ നായർ ഒന്നാം സമ്മാനമായി  7000 രൂപയും രണ്ടാം സമ്മാനമായി  5000 രൂപയും നൽകും. മേളയുടെ സമാപന ദിവസം വിജയിയെ പ്രഖ്യാപിക്കും.