തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ കൗതുകക്കാഴ്ചകൾ കാണാനും ആരവങ്ങൾ അറിയാനും അവരെത്തി. കണ്ടും കേട്ടും രസക്കാഴ്ചകളെ കുറിച്ചറിഞ്ഞ അവർ ആദ്യം പുഞ്ചിരി തൂകി. പിന്നീട് വിവിധ ദേശങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ പലർക്കും തിരിച്ചുപോകാൻ മടി!

To advertise here,

കരകുളം പഞ്ചായത്തിലെ നവജ്യോതിസ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികളാണ് വ്യാഴാഴ്ച രാജ്യാന്തര മേള കാണാനെത്തിയത്. ആദ്യമായാണ് ബഡ്‌സ് സ്‌കൂളിലെ കുട്ടികൾ ചലച്ചിത്രമേള കാണാൻ എത്തുന്നത്.

സ്കൂൾ പ്രിൻസിപ്പൽ അംബിക പതി, അധ്യാപിക സുനിത, ജീവനക്കാരായ സജിത, അനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ സന്ദർശനം. ടാഗോർ തിയേറ്ററിലെ കാഴ്ചകൾക്കൊപ്പം യൂറ്റാമ എന്ന ചിത്രവും കണ്ടാണ് കുട്ടികൾ മടങ്ങിയത്.