തിരുവനന്തപുരം: കല തനിക്ക് രാഷ്ട്രീയം വ്യക്തമാക്കുന്നതിനുള്ള മാർഗമാണെന്ന് പ്രശസ്ത ബോളിവുഡ് നടൻ ആദിൽ ഹുസൈൻ. ഓരോ വ്യക്തിയും അവരുടെ മേഖലയിൽ തങ്ങളുടെ രാഷ്ട്രീയം പ്രതിഫലിപ്പിക്കണമെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ മാസ്റ്റർ ക്ലാസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
താനൊരു കലാകാരനായതിനാൽ അതിനാൽ കല എന്ന മാധ്യമത്തിലൂടെയാണ് രാഷ്ട്രീയം വ്യക്തമാക്കുന്നത്. ഒരു നടൻ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് അഭിനയത്തിലൂടെയാണ്. നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഒരാൾക്ക് നടന പൂർണത കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിൽ ഹുസൈൻ അഭിനയിച്ച 'സ്റ്റോറിടെല്ലർ' എന്ന ചിത്രം മേളയിലെ ഇന്ത്യൻ സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. സത്യജിത്ത് റായുടെ ചെുകഥയെ ആസ്പദിമാക്കി ഒരുക്കിയ ചിത്രം ആനന്ദ് മഹാദേവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഐ.എഫ്.എഫ്.ഐയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
Content Highlights: adil hussain the story teller film IFFK 2022
Published: 15 Dec 2022, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented