
മുംബൈയിലെ ലോക്കല്‍ ട്രെയിനില്നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ട്രെയിനിലെ ലേഡീസ് കോച്ചില്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒരാള്‍ നഗ്നനായി പ്രവേശിച്ചതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. സ്ത്രീയാത്രക്കാരെ ഭീതിയിലാഴ്ത്തിയ ഈ സംഭവം ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷിതത്വത്തെ ചോദ്യംചെയ്യുന്നതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ അഭിപ്രായം.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സി.എസ്.എം.ടി.യില്നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന എ.സി. ലോക്കല്‍ ട്രെയിനിലാണ് സംഭവമുണ്ടായതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രെയിന്‍ ഘഠ്കോപര് സ്റ്റേഷനില്‍ എത്തിയവേളയിലാണ് നഗ്നനായി എത്തിയ പുരുഷന് ലേഡീസ് കോച്ചിലേക്ക് കയറിയത്. ഇയാളെ കണ്ടതോടെ കോച്ചിലുണ്ടായിരുന്ന സ്ത്രീകള്‍ ബഹളംവെച്ചു. സ്ത്രീകള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ യാത്രക്കാര്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായംതേടി. പിന്നാലെ ഒരു റെയില്‍വേ ഉദ്യോഗസ്ഥനെത്തി ഇയാളെ ട്രെയിനില്‍നിന്ന് തള്ളി പുറത്താക്കുകയായിരുന്നു.
നഗ്നനായ ആള് കോച്ചിനുള്ളില്‍ കടന്നതിന് പിന്നാലെ ലേഡീസ് കോച്ചിലെ യാത്രക്കാരെല്ലാം ഭീതിയിലായത് പുറത്തുവന്നദൃശ്യങ്ങളുണ്ട്. ചില യാത്രക്കാര്‍ ട്രെയിനിന്റെ ജനാലയില്‍ മുട്ടി പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥരോട് സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, മാനസികവെല്ലുവിളി നേരിടുന്നയാളാണ് നഗ്നനായി ട്രെയിനില്‍ കയറിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍, ഇയാളെ പുറത്താക്കുന്നതിന് പകരം പിടികൂടി ആര്.പി.എഫിനെ ഏല്പ്പിക്കേണ്ടതായിരുന്നുവെന്നും സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നുണ്ട്.
Content Highlights: naked man entered into ladies coach in mumbai local train
Published: 18 Dec 2024, 12:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented