യു.എസ്സിലെ ഒരു ഡെലിവറി എക്സിക്യൂട്ടിവ് ഇടിമിന്നലേൽക്കാതെ രക്ഷപ്പെടുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ജൊവാനി ബിഹൻ എന്ന വ്യക്തിയാണ് അത്ഭുതകമായി രക്ഷപ്പെട്ടത്. ന്യൂജേഴ്‌സിയിലെ വെയ്‌നിലാണ് സംഭവം. 

To advertise here,

ഡെലിവറിക്കിടെ ഇടിമിന്നലേൽക്കാതെ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെടുന്നത്. ഡെലിവറി എക്സിക്യൂട്ടിവ് ഭക്ഷണവുമായി വീടിന്റെ മുൻവാതിലിലേക്ക് നടന്നു വരുന്നത് വീഡിയോയിൽ കാണാം. തുടർന്ന്, ഡോർബെൽ അമർത്തി ആരെങ്കിലും വാതിൽ തുറക്കാനായി കാത്തിരിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ ഇടിമിന്നലടിച്ചത്. 

'മിന്നലേൽക്കുമെന്ന് ഞാൻ കരുതി. ഭാ​ഗ്യംകൊണ്ട് മാത്രമാണ് ജീവനോടെയിരിക്കുന്നത്. വലിയ ശബ്ദം കേട്ട് ഞാൻ നിലവിളിച്ചു. എന്താണെന്ന് പോലും ആദ്യം മനസ്സിലായിരുന്നില്ല. എങ്ങനെയോ ആണ് അവിടെ നിന്ന് മാറിയത്', ബിഹൻ പറഞ്ഞതായി എബിസി 7 ന്യൂയോർക്ക് റിപ്പോർട്ട് ചെയ്തു.