രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയാണ് ബെംഗളൂരു. ഏഷ്യയിലെ തന്നെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് നേരത്തെ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിലായിരുന്നു ഇക്കാര്യം വ്യക്തമായത്. എന്നാൽ, ഇപ്പോഴിതാ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് വിവരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം ആണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയം.
ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർമാരായ പ്രിയങ്ക, ഇന്ദ്രാണി എന്നിവരുടെ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ സുഹൃത്ത് ദുബായിൽ വിമാനമിറങ്ങിയപ്പോഴും താൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. നഗരത്തിലെ റോഡുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളുടെ നിരയും വീഡിയോയിൽ കാണിക്കുന്നുണ്ട്.
'ദുബായിലേക്ക് പോവുകയായിരുന്ന എന്റെ സുഹൃത്തിനെ ബെംഗളൂരു വിമാനത്താവളത്തിൽ വിട്ടു. അവൾ ദുബായിൽ എത്തി. ഞാൻ ഇപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്', വീഡിയോയിൽ ചേർത്ത വാചകത്തിൽ പറയുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോയുടെ താഴെ കമൻുകളുമായി രംഗത്തെത്തിയത്. പൂർണമായി വിഷയത്തിൽ യോജിച്ചുകൊണ്ട് ചിലർ രംഗത്തെത്തി. ഇതേ അനുഭവം തനിക്കുമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. സമാനമായ രീതിയിൽ ഇദ്ദേഹം തന്റെ മാതാപിതാക്കളെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടിരുന്നു. ശേഷം, അവർ ഡൽഹിയിൽ വിമാനമിറങ്ങിയ അതേ സമയത്താണ് താൻ വീട്ടിലെത്തിയതെന്ന് അദ്ദേഹം കുറിച്ചു.
Content Highlights: Friend Reached Dubai, I'm Still Stuck In Bengaluru's Traffic, Viral Post
Published: 20 Jul 2025, 01:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented