
എന്തുകൊണ്ടാണ് ഇനിയും ദുരന്തത്തിന്റെ ഞെട്ടല്‍മാറാത്ത, മണ്ണില്‍ പുതഞ്ഞുപോയവരെ ഇനിയും തിരിച്ചുകിട്ടാതെ വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു ജനതയോട് ദിലീപിന് ഇങ്ങനെ പറയേണ്ടിവരുന്നത്.
ആ ചോദ്യത്തിന് ഉള്ള ഉത്തരം കടുത്ത അനാസ്ഥയിലേക്കും പ്രകൃതിദുരന്തത്തിന് ശേഷമുള്ള പുനരധിവാസത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ക്കുള്ള വീഴ്ചയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
കവളപ്പാറയില്‍ എന്തുസംഭവിച്ചു

പുനരധിവാസം തുടങ്ങാന്‍ കോടതിയുടെ ഇടപെടല്‍
ദുരന്തം നടന്ന് നാലാം മാസത്തില്‍ തന്നെ ദുരന്തബാധിതര്‍ക്ക് ദുരന്ത ഭൂമിയില്‍ സമരം നടത്തേണ്ടി വന്നു. എന്നിട്ടും ഫലമുണ്ടായില്ല. ആറ് മാസം കഴിഞ്ഞിട്ടും പുനരവധിവാസം പേപ്പറില്‍ തന്നെ ഇരുന്നപ്പോള്‍ വാര്‍ഡംഗം ദിലീപും കവളപ്പാറ കോളനി കൂട്ടായ്മയും കോടതിയെ സമീപിച്ചു. കോടതി പുനരധിവാസം വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ആറ് ലക്ഷം രൂപ ഉപയോഗിച്ച് പി.വി. അബ്ദുള്‍ വഹാബ് എം.പിയുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്തത്. ഇവിടെ വ്യവസായി എം.എ യൂസഫലി സ്‌പോണ്‍സര്‍ ചെയ്ത വീടുകള്‍ നിര്‍മിച്ചു. 30 വീടുകളാണ് കവളപ്പാറയില്‍ തന്നെയുള്ള മറ്റൊരു പ്രദേശത്ത് യൂസഫലി നിര്‍മിച്ചു നല്‍കിയത്. ഇന്ന് ഈ സ്ഥലം യൂസഫലിക്കുന്ന് എന്ന് അറിയപ്പെടുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനും വീട് നിര്‍മാണത്തിനുമായി ഏകദേശം രണ്ട് വര്‍ഷത്തോളം എടുത്തു.
ക്യാമ്പില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം
മുത്തപ്പന്‍മല ആദ്യം പൊട്ടിച്ചിതറി വീണത് കവളപ്പാറ കോളനിയ്ക്ക് മുകളിലേക്കാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന കോളനിയെ ഒന്നാകെ മുത്തപ്പന്‍മല വന്നുമൂടി. എന്നിട്ടും ഏറ്റവും അവസാനം പുനരധിവാസം നടപ്പിലാക്കിയത് കോളനിക്കാര്‍ക്കാണ്. ഇവര്‍ പോത്തുകല്ലില്‍ പഞ്ചായത്ത് വാടകയ്ക്ക് എടുത്തുനല്‍കിയ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷത്തോളമാണ്. വസ്ത്രം മാറ്റിയുടുക്കാന്‍ സൗകര്യമില്ലാതെ, പ്രഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യങ്ങളില്ലാതെ ഇവര്‍ ക്യാമ്പില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷത്തോളമാണ്. സ്ഥലം ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടെ നമ്മുടെ സംവിധാനങ്ങള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍ ഉരുള്‍പൊട്ടലിന്റെ രക്തസാക്ഷികള്‍ ക്യാമ്പില്‍ നരകജീവിതം നയിക്കുകയായിരുന്നു. 32 കുടുംബങ്ങളാണ് ഇങ്ങനെ ക്യാമ്പില്‍ കഴിഞ്ഞുകൂടിയത്. ഒടുവില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം പിന്നിട്ട നരകയാതനയ്ക്കൊടുവില്‍ ഉപ്പട ഗ്രാമത്തില്‍ സര്‍ക്കാര്‍ 32 വീടുകള്‍ നിര്‍മിച്ചു നല്‍കി
ഒന്‍പത് കേസുകള്‍
കവളപ്പാറ ദുരന്തം നടക്കുമ്പോള്‍ എം. ദിലീപ് ആയിരുന്നു ദുരന്തം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ വാര്‍ഡ് മെമ്പര്‍. അവിടുന്ന് ഇങ്ങോട്ട് ദിലീപിന്റെ ജീവിതനിയോഗം ദുരന്തബാധിതര്‍ക്കായി കോടതി കയറി ഇറങ്ങുകയായി മാറി. ഒന്‍പത് കേസുകളാണ് പുനരധിവാസവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയത്. ഇതില്‍ പല തവണ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ദുരന്തമുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാന്‍വരെ കോടതിയെ സമീപിക്കേണ്ടിവന്നു. റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് പ്രദേശവാസികള്‍. ഉരുളിനൊപ്പം ഒലിച്ചുപോയത് മുന്നോട്ടുള്ള ജീവിതം കൂടിയാണ്. 35 പേരുടെ 25 ഏക്കറോളം വരുന്ന കൃഷിഭൂമിയാണ് നാമാവശേഷം ആയത്. വീട് നഷ്ടപ്പെട്ടവര്‍ക്കും ജീവനുകള്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും സര്‍ക്കാര്‍ സഹായം നല്‍കിയെങ്കിലും കൃഷിഭൂമി നഷ്ടമായവരുടെ കാര്യത്തില്‍ ഒരു നടപടിയും എടുത്തില്ല. ഇതും കോടതിയിലെത്തി. ബന്ധപ്പെട്ട എല്ലാ വകുപ്പിനെയും ഉള്‍കൊള്ളിച്ച് പ്രശ്‌നം പഠിച്ച് ആറുമാസത്തിനുള്ളില്‍ പരിഹാരം കാണാനായിരുന്നു കോടതിയുടെ നിര്‍ദേശം. ആ ഉത്തരവും ഫയലില്‍ ഉറങ്ങുന്നുണ്ട്. ഇനി കോടതിയലക്ഷ്യത്തിന് കേസ് നല്‍കാന്‍ ഒരുങ്ങുകയാണ് ദുരന്തബാധിതര്‍.

അരുണ്‍ നിലമ്പൂര്‍
ദുരന്തമായി ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വീടുകളാണ് ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയത്. മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങളില്ല. റോഡില്ല, മഴ പെയ്ത് വെള്ളം കുത്തിയൊലിച്ച് ആകെയുണ്ടായിരുന്ന മണ്‍പാത തോടായി മാറി. ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്ക് കഷ്ടിച്ചു കയറാന്‍ കഴിഞ്ഞാലായി.

രോഗികളെ ആശുപത്രിയില്‍ എത്തിയ്ക്കണമെങ്കില്‍ ചുമലിലേറ്റി കുന്ന് ഇറക്കേണ്ടി വരും. വേനല്‍ക്കാലമായാല്‍ പുനരധിവസിപ്പിച്ച പ്രദേത്ത് വെള്ളം കിട്ടാക്കനിയാകും. ഇതോടെ ഇവര്‍ക്ക് ചാലിയാറിന്റെ കരയില്‍ കുഴി കുത്തി പരമ്പരാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. എം.എ യൂസഫലി നിര്‍മിച്ചുനല്‍കിയ വീടുകളിൽ താമസിക്കുന്നവര്‍ക്ക് പരാതികളില്ല. റോഡും വൃത്തിയുള്ള ചുറ്റുപാടിലുമുള്ള മികച്ച വീടുകളാണ് അത്. സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടുകളുടെ അവസ്ഥ ഇതല്ല. ഒരേ ദുരന്തത്തെ അഭിമുഖീകരിച്ചുവന്നവര്‍ക്ക് രണ്ട് തരം സൗകര്യങ്ങള്‍, രണ്ടു തരം പുനരധിവാസം. ആദിവാസികളായതുകൊണ്ട് ഇങ്ങനെയൊക്കെ മതിയെന്ന് പറയാതെ പറയുകയാണ് നമ്മുടെ സംവിധാനങ്ങള്‍

വീടിന് നഷ്ടപരിഹാരം പത്ത് ലക്ഷം രൂപ
കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായം പത്ത് ലക്ഷം രൂപയാണ്. ഇതില്‍ ആറ് ലക്ഷം രൂപ സ്ഥലം വാങ്ങാനും നാല് ലക്ഷം രൂപ വീട് നിര്‍മിക്കാനും. സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്യാന്‍ 75000 രൂപ ചെലവുവരും ഇതോടെ ബാക്കി അഞ്ചേകാല്‍ ലക്ഷം രൂപയാണ് സ്ഥലത്തിനായി ലഭിക്കുക. ബാക്കി നാല് ലക്ഷം രൂപ മാത്രമാണ് വീട് നിര്‍മാണത്തിനായി ലഭിക്കുക. അതും ഗഡുക്കളായി. നാല് ലക്ഷം രൂപ ഉപയോഗിച്ച് എങ്ങനെ വീടുവയ്ക്കുമെന്ന് ദിലീപ് ചോദിക്കുന്നു. വീടുകളുടെ നിർമാണം പ്രതിസന്ധിയിലായതോടെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ബാക്കി വീടുകള്‍ നിർമിച്ചുനല്‍കിയതെന്നും ദിലീപ് വ്യക്തമാക്കി.
കൊച്ചി: മലപ്പുറം കവളപ്പാറയില്‍ 2019-ലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ കെടുതികള്‍ നേരിട്ട കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് രൂപംനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടുമാസത്തിനുള്ളില്‍ സമിതിക്ക് രൂപം നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്. പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് ഉത്തരവ്. ജിയോളജി, ജലവിഭവം, കൃഷി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വകുപ്പുകളില്‍നിന്നുള്ള പ്രതിനിധികള്‍ സമിതിയില്‍ വേണം. നടപടികള്‍ എന്തെല്ലാമാണെന്നതില്‍ സമിതി സര്‍ക്കാരിന് രണ്ടുമാസത്തിനുള്ളില്‍ ശുപാര്‍ശ നല്‍കണം. ശുപാര്‍ശയില്‍ സര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ തുടര്‍നടപടി സ്വീകരിക്കണം. മണ്ണും കല്ലും വന്നടിഞ്ഞ ഭൂമി പഴയപടിയാക്കുക, അതല്ലെങ്കില്‍ നഷ്ടപരിഹാരംനല്‍കി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കവളപ്പാറയില്‍ 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരായിരുന്നു മരിച്ചത്. ദുരന്തത്തിന് പിന്നാലെ ലഭിച്ച ചെറിയ സഹായത്തിനപ്പുറം മറ്റ് സഹായനടപടികളൊന്നും ഉണ്ടായില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. |
മാതൃകയായി ചളിക്കല്‍ കോളനി പുരനധിവാസം
ഉരുള്‍പൊട്ടലിനൊപ്പം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വാസയോഗ്യമല്ലാതായ ചളിക്കല്‍ കോളനിയിലുള്ളവരെ ചെമ്പന്‍കൊല്ലി എന്ന പ്രദേശത്ത് പുനരധിവസിപ്പിച്ചു. അന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ആയിരുന്ന ജാഫര്‍ മാലിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പുനരധിവാസം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുകയും ഫെഡറല്‍ ബാങ്ക് വീട് നിർമിച്ചുനല്‍കുകയും ചെയ്തു. വെറും ആറ് മാസത്തിനുള്ളിലാണ് ഈ പുരധിവാസം നടപ്പിലാക്കിയത്. ഏറ്റവും സൗകര്യപ്രദമായ ഇടത്ത് റോഡുള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള 30തോളം വീടുകള്‍. ഈ വീടുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ പി.വി അന്‍വറും ജില്ലാ കലക്ടറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ കളക്ടര്‍ ഏറ്റെടുത്ത പദ്ധതി നടപ്പിലാക്കി. അപ്പോഴും കവളപ്പാറക്കാര്‍ ക്യാമ്പുകളില്‍ തന്നെ തുടര്‍ന്നു.

മുണ്ടക്കൈയില്‍ ആദ്യം പൊതു അദാലത്ത് നടത്തി ദുരന്തബാധിതര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കാന്‍ സംവിധാനം ഒരുക്കുകയാണ് ആദ്യം വേണ്ടതെന്നും ദിലീപ് പറയുന്നു. തങ്ങളെപ്പോലെ അവരും രേഖകകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളും കോടതിയും കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകരുതെന്നും ദിലീപ് വ്യക്തമാക്കി. തങ്ങളുടെ അവസ്ഥ മുണ്ടക്കൈക്കാര്‍ക്ക് ഉണ്ടാകരുതെന്നും എത്രയും വേഗം പുനരധിവാസം മേഖലയില്‍ നടപ്പിലാക്കണമെന്നുമാണ് ദിലീപിന് പറയാനുള്ളത്.
പ്രകൃതി ശിക്ഷിച്ചവരെ മനുഷ്യര്‍ ചേര്‍ത്തുപിടിക്കണം. ജീവനൊഴികെ പ്രകൃതിയെടുത്തതെല്ലാം ഇരട്ടിയായി തിരിച്ചുനല്‍കാനും നമുക്കാവണം. ഒറ്റരാത്രികൊണ്ട് ജീവന്‍ മാത്രം ബാക്കിയായവര്‍ സാധാരണ ജീവിതത്തിലേക്ക് എത്തുന്നതുവരെ നാം കൈപിടിക്കണം. ഓരോ പ്രകൃതി ദുരന്തവും പറഞ്ഞുവയ്ക്കുന്നത് ഇതാണ്. കൂടെയുണ്ടാകും എന്ന വാക്കും പ്രഖ്യാപനങ്ങളും എത്രമാത്രം ആത്മാര്‍ത്ഥമായിട്ടായിരുന്നുവെന്നും അത് എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ ആയെന്നും അഞ്ച് വര്‍ഷം മുമ്പ് ഉണ്ടായ ഒരു ഉരുള്‍പൊട്ടലില്‍ ബാക്കിയായവര്‍ നമ്മളോട് പറയുന്നുണ്ട്.
Content Highlights: Rehabilitation failure in Kavalappara Landslide
Published: 16 Aug 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented