പ്രായത്തിനിണങ്ങാത്ത കാര്യമല്ല ലൈംഗിക വിദ്യാഭ്യാസം | അന്വേഷണ പരമ്പര - 3


വീണ ചിറക്കല്‍ | veenacr@mpp.co.inപ്രായത്തിനിണങ്ങാത്ത കാര്യമാണ് ലൈംഗിക വിദ്യാഭ്യാസമെന്നും വലുതാകുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കൊള്ളുമെന്നുമുള്ള ചിന്ത തിരുത്തണം. ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസത്തില്‍ പ്രായത്തിന് മുന്‍ഗണനയുണ്ട്.

Series

Representative Image | Photo: Canva.com

റു മുതല്‍ എട്ടുവരെ ക്‌ളാസുകളിലെ കുട്ടികള്‍ക്കായി ജെന്‍ഡര്‍, സെക്ഷ്വല്‍ ഹെല്‍ത്ത് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുകയായിരുന്നു സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപര്‍ണാ വിശ്വനാഥന്‍. ക്ലാസ് തീര്‍ന്നയുടന്‍ ആറാം ക്ലാസുകാരി സംശയവുമായി മുന്നിലെത്തി. എന്താണ് ടീച്ചര്‍ ആര്‍ത്തവകാലത്തു സംഭവിക്കുന്നത്? വിവരിച്ചു കൊടുത്തപ്പോള്‍ കുട്ടി പറഞ്ഞു: 'രാവിലെ മുതലേ രക്തം വരുന്നുണ്ട്.' ആര്‍ത്തവമാണെന്ന് അവള്‍ക്കു മനസ്സിലായിരുന്നില്ല. വീട്ടില്‍ ഇക്കാര്യം പറയല്ലേ എന്നാണു പേടിയോടെ കുട്ടി പറഞ്ഞത്. എവിടെനിന്നാണു രക്തം വരുന്നത്, എന്താണു സംഭവിക്കുന്നത് എന്നറിയാതെ അത്രനേരവും ഉരുകുകയായിരുന്നു അവള്‍.

ആര്‍ത്തവത്തെക്കുറിച്ചു പ്രാഥമിക അവബോധമില്ലാത്ത കുട്ടികള്‍ ഏറെയാണെന്നു വ്യക്തം. പഴയതു പോലെയല്ല, ആഹാരരീതിയും ജീവിതശൈലിയും മാറിയതുകാരണം കുട്ടികള്‍ നേരത്തേ ആര്‍ത്തവത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം അറിവുകള്‍ നേരത്തേ കൊടുക്കുകയും വേണം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പ്രായത്തിന് ഇണങ്ങുന്നത്

പ്രായത്തിനിണങ്ങാത്ത കാര്യമാണ് ലൈംഗിക വിദ്യാഭ്യാസമെന്നും വലുതാകുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കൊള്ളുമെന്നുമുള്ള ചിന്ത തിരുത്തണം. ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസത്തില്‍ പ്രായത്തിന് മുന്‍ഗണനയുണ്ട്.

അപർണ്ണ വിശ്വനാഥൻ

ചെറിയ കുട്ടികളെ പഠിപ്പിക്കേണ്ടത് സുരക്ഷിതവും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍ തിരിച്ചറിയാനാണ്. ഇതിനായി ദീര്‍ഘചതുര രീതി (ലോങ്ങര്‍ ബോക്‌സ് അപ്രോച്ച്) സ്വീകരിക്കാം. ചുണ്ടിനുമുകളിലുള്ള ഭാഗംതൊട്ട് കാല്‍മുട്ടുവരെ ദീര്‍ഘചതുരം വരച്ചാല്‍ അതിനകത്ത്, മറ്റുള്ളവരുടെ സ്പര്‍ശം സൂക്ഷിക്കണമെന്ന് രണ്ടു വയസ്സാകുമ്പോഴേ പഠിപ്പിക്കണം.

ലൈംഗികവിദ്യാഭ്യാസം ഹൈസ്‌കൂള്‍തലത്തില്‍ മതിയെന്ന മനോഭാവം പാടില്ലെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സൈലേഷ്യ പറയുന്നു.

Also Read
Series

ഗുഡ്,ബാഡ് ടച്ച് തിരിച്ചറിവുകൾ മാത്രം മതിയോ ...

Series

പത്തിലെത്തിയിട്ടും ഇതൊന്നും പഠിപ്പിച്ചിട്ടില്ല ...

ഞാന്‍ എവിടെനിന്നു വന്നു, എങ്ങനെ ഉണ്ടായി എന്നെല്ലാം ചെറിയ കുട്ടികള്‍ ചോദിക്കും. ഉചിതമായരീതിയില്‍ പ്രത്യുത്പാദനത്തെക്കുറിച്ചുള്ള ശാസ്ത്രീയവശം മാത്രം പറയുക. ഒമ്പതിനും പതിനൊന്നിനും ഇടയില്‍ പ്രായമാകുമ്പോള്‍ ലൈംഗിക ശുചിത്വത്തെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിക്കാം. അടിവസ്ത്രങ്ങള്‍ ശുചിയോടെ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ചുമൊക്കെ ഈ ഘട്ടത്തില്‍ പറയണം. പന്ത്രണ്ടുവയസ്സാകുമ്പോഴാണ് ഒരു കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മനസ്സിലായിത്തുടങ്ങുന്നത്. അപ്പോള്‍ മുതല്‍ ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഹോര്‍മോണുകളെക്കുറിച്ചും പറഞ്ഞു കൊടുക്കാം.

ഡോ. സൈലേഷ്യ

നഷ്ടപ്പെടുന്ന വിശ്വാസം

ഇന്ന് അവള്‍ക്കു പതിനേഴു വയസ്സ്. എട്ടു വര്‍ഷംമുമ്പ് അവളെ ലൈംഗികമായി ദുരുപയോഗം ചെയ്തത് ട്യൂഷന്‍ ടീച്ചറായിരുന്നു. മാതാപിതാക്കള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തുംവരെ കുട്ടി ട്യൂഷന്‍ ടീച്ചറുടെ വീട്ടിലാണു കഴിയുക. ശരീരം വേദനിച്ചു തുടങ്ങിയപ്പോഴാണു പന്തികേടു തോന്നിയത്. അടുത്തിടെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് തനിക്കുനേരെ അന്ന് നടന്നത് അതിക്രമമാണെന്ന് അവള്‍ തിരിച്ചറിഞ്ഞത്. എന്തുകൊണ്ടാണ് വീട്ടുകാരോടു പറയാതിരുന്നതെന്ന ചോദ്യത്തിന് അച്ഛനും അമ്മയും വിശ്വസിക്കുന്ന ഇടത്തെ സംശയിക്കാന്‍ തോന്നിയില്ലെന്നായിരുന്നു മറുപടി.

കുറ്റബോധത്തിലും വിഷാദത്തിലും ആഴ്ന്നുപോയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ തന്നിലേക്കടുക്കുന്ന ഒരു ബന്ധത്തെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. ''ജീവിതകാലം മുഴുവന്‍ കുട്ടികളെ ബാധിക്കുന്ന പ്രശ്‌നമാണിത്. നിസ്സാരവത്കരിക്കുന്നതു ക്രൂരതയാണ്'' - സൈലേഷ്യ പറയുന്നു.

കൃത്യവും സ്പഷ്ടവുമാകണം 'നോ'

ഹോസ്റ്റലില്‍നിന്ന് പഠിക്കുന്ന പതിനൊന്നാം ക്ലാസുകാരി. തൊട്ടടുത്ത മുറിയില്‍ പിറന്നാളാഘോഷം നടക്കുന്നു. ആഘോഷത്തിനു കൊഴുപ്പുകൂട്ടാന്‍ അശ്ലീല വീഡിയോ പ്രദര്‍ശനവും ഉണ്ട്. സുഹൃത്തുക്കള്‍ അവളെയും അതു കാണാന്‍ പ്രേരിപ്പിച്ചു. അങ്കലാപ്പിലായ കുട്ടിക്ക് എന്തുചെയ്യണം എന്നറിയാതായി. കൂട്ടുകാരെന്തു വിചാരിക്കുമെന്ന മുന്‍വിധിയില്‍ അവള്‍ക്ക് നോ പറയാന്‍ കഴിഞ്ഞില്ല.

വേണ്ടാത്തതു വേണ്ട എന്നുപറയാന്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ് ലൈഫ് സ്‌കില്‍.

ഓരോ ക്ലാസ് മുതിരുന്നതിനനുസരിച്ച് ശാരീരികവും മാനസികവുമായി വരുന്ന മാറ്റങ്ങള്‍ അവര്‍ തിരിച്ചറിയണം.

ഡോ. വർഷ വിദ്യാധരൻ

''പലപ്പോഴും ഒറ്റയ്ക്കിരിക്കുന്നു, ആരോടും സംസാരിക്കുന്നില്ല, പഠനത്തില്‍ മോശമായി തുടങ്ങിയ ആവലാതികളുമായി വരുന്ന രക്ഷിതാക്കളുണ്ട്. അടുത്ത ബന്ധുവില്‍ നിന്നേറ്റ ലൈംഗികാതിക്രമമായിരിക്കും പലരുടെയും വിഷാദത്തിനു പിന്നില്‍. ഇക്കാര്യം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകും എന്ന ഭീഷണിയുണ്ടാകും. സംഘര്‍ഷത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ വീഴുകയായി. കൗമാരത്തില്‍ എത്തുമ്പോഴാണ് പല കുട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുക. കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന്റെ ഭയാനകതയാവും പിന്നില്‍. കാര്യങ്ങള്‍ മനസ്സിലായാല്‍ കുറ്റബോധവും വിഷാദവും കാരണം തകര്‍ന്നുപോവും. പോക്‌സോ കേസുകളില്‍ ഇരയാവുന്ന ആണ്‍കുട്ടികളും ഏറെയുണ്ട്. എല്ലാ കുട്ടികളെയും ഒരേപോലെ സമീപിക്കുന്ന പഠനരീതികൊണ്ടേ അരക്ഷിതാവസ്ഥ മറികടക്കാനും കൃത്യമായ ദിശയില്‍ മുന്നോട്ടുപോവാനും കഴിയൂ.'' സൈക്യാട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വര്‍ഷ വിദ്യാധരന്‍ പറയുന്നു.

തുടങ്ങേണ്ടത് വീട്ടകങ്ങളില്‍

ലൈംഗിക വിദ്യാഭ്യാസം വീട്ടകങ്ങളിലേക്കു കയറേണ്ട കാലം അതിക്രമിച്ചു. കുട്ടികള്‍ക്കു മാത്രമല്ല, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കണം. മാതാപിതാക്കളുടെയും കുട്ടികളുടെയും ചിന്തകള്‍ പൊരുത്തപ്പെട്ടു പോകാത്ത കാലമാണിത്. സ്‌കൂളില്‍നിന്നു ലൈംഗികവിദ്യാഭ്യാസം സംബന്ധിച്ച അവബോധവുമായി വീട്ടിലെത്തുമ്പോള്‍ വിപരീത അന്തരീക്ഷമാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ ഈ ശ്രമങ്ങളെല്ലാം പാഴാവും. സ്‌കൂളില്‍നിന്നുള്ള അറിവുകള്‍ വീട്ടില്‍ പങ്കുവെക്കുന്നവരാണു കുട്ടികളിലേറെയും. അത്തരം ചര്‍ച്ചകള്‍ക്കിടയില്‍, ഇതൊന്നും ഇപ്പോള്‍ പറയേണ്ട കാര്യമല്ലെന്നു പറയുകയാണെങ്കില്‍ കുട്ടികള്‍ നിരാശരാകും.

തെറ്റായ വിവരങ്ങള്‍ ശരിയെന്നു ധരിക്കലും അവ ദുരുപയോഗം ചെയ്യലും തടയാനാണ് ലൈംഗികവിദ്യാഭ്യാസം. അറിവില്ലായ്മകൊണ്ടു തെറ്റിദ്ധരിക്കപ്പെടുന്ന കുട്ടികളെ ശരിയായ അറിവുകളിലേക്കു നയിക്കുകയാണ് ഇതുവഴി. ലൈംഗികവിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമായാല്‍ അറിവുകള്‍ ഏകീകൃത സ്വഭാവം കൈവരിക്കും. ബന്ധങ്ങളും സൈബര്‍ സുരക്ഷയും അവകാശങ്ങളും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‍കണം.

പീയുഷ് ആന്റണി

സെക്സ് എജ്യുക്കേഷനോ ലൈഫ് സ്‌കില്ലോ?

യൂണിസെഫിന്റെ ആഭിമുഖ്യത്തില്‍ സെക്‌സ് എജ്യുക്കേഷന്‍ പദ്ധതികള്‍ നേരത്തേ അവതരിപ്പിച്ചെങ്കിലും പല ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. സെക്‌സ് എന്ന പദമായിരുന്നു പലര്‍ക്കും പ്രശ്‌നം. അങ്ങനെയാണ് ലൈഫ് സ്‌കില്‍ എജ്യുക്കേഷന്‍ എന്ന് പേരുമാറ്റിയത്.

'ലൈംഗിക വിദ്യാഭ്യാസമോ, അയ്യോ അതെങ്ങനെ കുട്ടികളോടു പറയും' എന്നു കരുതുന്നവരുണ്ട്. കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലെന്നാണോ ധാരണ? അവര്‍ക്കതു ലഭിക്കാനുള്ള പലവഴികള്‍ ഇന്നുണ്ട്. അത് കൃത്യമായ, ശരിയായ അറിവാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയാണു നമുക്കുള്ളത്. ആ അറിവുകള്‍ അവരെ ശക്തിപ്പെടുത്തുന്നതായിരിക്കണം. അതാണു ലൈംഗികവിദ്യാഭ്യാസത്തിലൂടെ പ്രാവര്‍ത്തികമാകേണ്ടത്. യൂണിസെഫില്‍ സോഷ്യല്‍ പോളിസി സ്‌പെഷ്യലിസ്റ്റ് പീയൂഷ് ആന്റണി പറയുന്നു.

(തുടരും)

Content Highlights: need of sex education in Kerala, investigative series part three,social, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented