
തിരുവനന്തപുരം : 'മാറിനിന്നാല്‍ എങ്ങനെ മാറ്റംവരും' ഇതേപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവണം എന്നതിനെക്കുറിച്ച് യുവതീയുവാക്കള്‍ക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പറയാം. മാതൃഭൂമി സംഘടിപ്പിക്കുന്ന 'യൂത്ത് മാനിഫെസ്റ്റോ' സര്‍വേയുടെ മെഗാ ലോഞ്ച് വ്യാഴാഴ്ച രാത്രി ഏഴിന് മാതൃഭൂമി ന്യൂസിലെ 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പരിപാടിയില്‍ നടക്കും.
പുതിയ സർക്കാറിനുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....
നടി അന്‍സിബ, ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, സംരംഭകന് പി.എസ്. പ്രദീപ്, ഗായകന് വിധു പ്രതാപ്. ആര്.ജെ. റോഷ്നി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി, നിയമം, ആരോഗ്യം, സാമൂഹികക്ഷേമം, സര്‍വീസ് തുടങ്ങിയ ഏഴു വിഭാഗങ്ങളിലാണ് സര്‍വേ നടക്കുക. സമൂഹത്തില്‍നിന്നു മാറിനില്ക്കാതെ പുതിയൊരു മാറ്റത്തിനു കാരണക്കാരാകാന്‍ യുവാക്കള്‍ക്ക് അവസരമൊരുക്കുകയാണ് മാതൃഭൂമി ഇതിലൂടെ. രണ്ടുമാസം നീളുന്ന സര്‍വേയില്‍ 15-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
വിദഗ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 34 ചോദ്യങ്ങളാണ് സര്‍വേയിലുള്ളത്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏഴു നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. 'യൂത്ത് മാനിഫെസ്റ്റോ'യിലൂടെ ക്രോഡീകരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പുതിയ സര്‍ക്കാരിനു സമര്‍പ്പിക്കും.
ഓരോ വിഷയത്തെക്കുറിച്ചും ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ എല്ലാ തിങ്കളാഴ്ചയും 'ഞങ്ങള്‍ക്കും പറയാനുണ്ട്' പരിപാടിയില്‍ ചര്‍ച്ചചെയ്യും. 22-ന് മാതൃഭൂമി ന്യൂസിലെ ഞങ്ങള്‍ക്കും പറയാനുണ്ട് 7.30 മുതല്‍ എട്ടുവരെ വിദ്യാഭ്യാസത്തെക്കുറിച്ചു ചര്‍ച്ചചെയ്യും.
https://youthmanifesto.mathrubhumi.com/
content highlights: Youth Manifesto, Opportunity given to youth in Kerala to give suggestions to the upcoming government
Published: 18 Mar 2021, 06:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented