തിരുവനന്തപുരം: ജീവിക്കാനാവുന്നില്ലെന്ന് ജയില്‍ശിക്ഷകഴിഞ്ഞിറങ്ങിയ സ്ത്രീകളുടെ തുറന്നുപറച്ചില്‍. വിവാഹിതരായി മക്കളുമായി കഴിയുമ്പോഴാണ് കുറ്റകൃത്യങ്ങളില്‍പ്പെട്ട് മിക്കവരും ജയിലിലായത്. ജയിലില്‍നിന്നിറങ്ങിയാല്‍ ഒറ്റപ്പെടുന്നു, മക്കളാല്‍പ്പോലും അവഗണന. ശിക്ഷകഴിഞ്ഞിട്ടും കുറ്റവാളിയായിത്തന്നെ ജീവിച്ച് കുറ്റവാളിയായിത്തന്നെ മരിക്കാനാണ് വിധിയെന്നും സ്ത്രീകളുടെ സങ്കടം.
2015-നുശേഷം ജയിലില്‍നിന്നിറങ്ങിയവരാണ് ഇതുപറയുന്നത്. ഇവരെക്കൂടാതെ മറ്റ് ഏഴുമേഖലയിലെ സ്ത്രീകളെപ്പറ്റിയും വനിതാകമ്മിഷനാണ് പഠനം നടത്തിയത്.
പൊട്ടിച്ചിതറിയ കുടുംബം, കാമുകന്മാരുടെ ചതി ഇതൊക്കെ ജീവിതം തകര്‍ത്തെന്നാണ് ജയില്‍വിട്ടവര്‍ പറയുന്നത്. സ്‌നേഹവും വിദ്യാഭ്യാസവും കിട്ടാത്തതും മാതാപിതാക്കള്‍ക്കിടയിലെ അസ്വാരസ്യവും സാമ്പത്തിക പ്രതിസന്ധിയും വീട്ടിലെ ദുരിതവുമൊക്കെ കുറ്റകൃത്യങ്ങളിലെത്തിച്ചു. ഭര്‍ത്താവിന്റെ അവഗണനയില്‍ മനംനൊന്ത് മറ്റുബന്ധങ്ങളില്‍പ്പെട്ട് ചൂഷണത്തിനിരയായവരാണ് 90 ശതമാനവും.
കമ്മിഷന്‍ സമീപിച്ച 50 പേരില്‍ 49 പേരും സമൂഹത്തിനു മുഖം നല്‍കാതെ മറഞ്ഞുനില്‍ക്കുന്നു. വീട്ടുജോലിപോലും കിട്ടുന്നില്ല. പേരുമാറ്റിയും നാടുവിട്ടും മുന്‍കാലം മറച്ചുവെച്ചുമാണ് തൊഴില്‍തേടുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നത് ചെറിയ ശതമാനംമാത്രം.
ജയിലില്‍നിന്നിറങ്ങിയവര്‍ പറയുന്നു
നല്ലകുടുംബമുണ്ടായിരുന്നെങ്കില്‍ തെറ്റുകളില്‍ എത്തുമായിരുന്നില്ല. വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍നിന്നുപോലും അവഗണനയാണ്. കുടുംബത്തിനുവേണ്ടി ജയിലില്‍പോയിട്ടും വീട്ടുകാരുടെ ഒഴിവാക്കല്‍, കുത്തുവാക്ക്, ദേഹോപദ്രവം എന്നിവ ജയില്‍ശിക്ഷയെക്കാള്‍ തളര്‍ത്തുന്നതാണ്. ഒറ്റപ്പെടല്‍ നേരിടാന്‍, സമാനശിക്ഷയനുഭവിച്ചവരുമായി കൂട്ടുകൂടും. അത് വീണ്ടും കുറ്റകൃത്യങ്ങളിലെത്തിക്കും. കുടുംബശ്രീയിലോ ഗ്രാമസഭയിലോ പങ്കെടുക്കാറില്ല.
ഇവര്‍ക്കുവേണ്ടത്
സമൂഹം വേര്‍തിരിവു കാട്ടരുത്. ഇവരെക്കൂടി ഉള്‍ക്കൊള്ളാന്‍ കുടുംബത്തെ പ്രേരിപ്പിക്കണം. ജീവിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം. യോഗ്യതയ്‌ക്കൊത്ത തൊഴിലിന് നയമുണ്ടാക്കണം. ബന്ധുക്കള്‍ ഏറ്റെടുക്കാത്തവര്‍ക്ക് പുനരധിവാസകേന്ദ്രം, തൊഴില്‍പരിശീലനം, ജയിലില്‍ മനഃശാസ്ത്രജ്ഞന്റെ സേവനം, കുറ്റവാസനയുള്ളവര്‍ക്ക് കൗണ്‍സലിങ്, കുടുംബശ്രീ സംരംഭങ്ങളില്‍ പങ്കാളിത്തം എന്നിവ വേണം.
Content Highlights: women released from prison gets isolated life facing social taboos report says
Published: 17 Nov 2024, 12:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented