ന്യൂഡൽഹി: മതഗ്രന്ഥമായ മനുസ്മൃതി വിദ്യാർഥികളെ പഠിപ്പിക്കില്ലെന്ന് ഡൽഹി സർവകലാശാല. പുതിയ സംസ്കൃത ബിരുദ കോഴ്സിലെ പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ, വൈസ് ചാൻസലർ യോഗേഷ്സിങ്ങാണ് നിലപാട് വ്യക്തമാക്കിയത്.
സർവകലാശാലയിൽ മനുസ്മൃതിയുടെ ഒരുഭാഗവും പഠിപ്പിക്കില്ലെന്നും ഇതിനായി വിവിധ വകുപ്പുകൾക്ക് നേരത്തേ നിർദേശംനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതവകുപ്പ് അത് ശ്രദ്ധിക്കേണ്ടിയിരുന്നു. ഇന്ത്യൻസംസ്കാരം പഠിക്കാൻ ഒട്ടേറെ പുസ്തകങ്ങളുണ്ടെന്നും ഏതെങ്കിലുമൊരു പുസ്തകത്തെമാത്രം ആശ്രയിക്കേണ്ടതില്ലെന്നും വിസി അഭിപ്രായപ്പെട്ടു.
കഴിഞ്ഞവർഷം ജൂലായിൽ നിയമവകുപ്പ് ബിരുദപാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നിർദേശിച്ചെങ്കിലും സർവകലാശാല അംഗീകരിച്ചിരുന്നില്ല. നിയമവകുപ്പിന്റെ നീക്കം അധ്യാപകർക്കിടയിൽ പ്രതിഷേധത്തിനു കാരണമായി. മനുസ്മൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെതിരേ അധ്യാപകസംഘടന വിസിക്ക് പരാതിനൽകുകയും ചെയ്തു.
Content Highlights: will not teach manusmriti says delhi university
Published: 13 Jun 2025, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented