വണ്ടിപ്പെരിയാർ (ഇടുക്കി): പോഷകാഹാരം കിട്ടാത്തതുമൂലം, ഇടുക്കിയിലെ മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ടവരുടെ മിക്ക കുട്ടികൾക്കും പ്രായത്തിനനുസരിച്ചുള്ള വളർച്ച ഇല്ലെന്ന് സൂചന. ഈ വിഭാഗത്തിലെ അഞ്ചുവയസ്സുള്ള കുട്ടിയെ രോഗാവസ്ഥയെത്തുടർന്ന് ആഴ്ചകൾക്കുമുമ്പ് കോട്ടയത്ത് മെഡിക്കൽ കോളേജിനോട് ചേർന്നുള്ള കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. പോഷകാഹാരക്കുറവുമൂലമുളള (സിവിയർ അക്യൂട്ട് മാൾന്യൂട്രീഷൻ) രോഗമാണ് കുട്ടിക്ക് പിടിപെട്ടത്.
ഇവർ കൂടുതലും ഉൾവനത്തിലാണ് കഴിയുന്നത്. സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. 2018-ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് വനംവകുപ്പ്, പട്ടികവർ ഗവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഇവരെ വള്ളക്കടവിൽ എത്തിച്ചിരുന്നു. ഇവർക്കായി മുൻപ് സാമൂഹിക അടുക്കള പ്രവർത്തിച്ചിരുന്നു. എന്നാൽ, ഒരു വർഷം മുൻപ് അത് പൂട്ടി. ഇതാണ്. ഇപ്പോൾ കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണം. അരി, ഗോതമ്പ്, ആട്ട എന്നിവ റേഷൻ കടയിൽനിന്ന് ഇവർക്ക് നൽകുന്നുണ്ട്. എന്നാൽ യഥാസമയങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇവർക്കില്ല. കുട്ടികളെ അങ്കണവാടികളിൽ ചേർത്തിട്ടുണ്ടെങ്കിലും കൃത്യമായി പോകാറില്ല. അതുകൊണ്ട് ഇവിടെനിന്ന് നൽകുന്ന പോഷകാഹാരവും കുട്ടികൾക്ക് കിട്ടാതെവരുന്നു. ആരോഗ്യവകുപ്പ് അധികൃതർ കാടുകയറി മൂന്നാഴ്ചയിലൊരിക്കൽ ഈ വിഭാഗത്തിൽപ്പെട്ട കുട്ടികളെ പരിശോധിക്കുന്നതുമാത്രമേ തുടരുന്നുള്ളൂ.
പോഷകാഹാരം കിട്ടാത്തതിൽ മന്ത്രി തുളസി റിപ്പോർട്ട് തേടി
അതേസമയം, ഈ വിഭാഗത്തിലെ അഞ്ച് വയസ്സുകാരന് പോഷകാഹാരക്കുറവുണ്ടായതിൽ മന്ത്രി കെ.എ. തുളസി, ജില്ല പട്ടി കവർഗ ഓഫീസറോട് അടിയന്തിരറിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കിൽ കുട്ടിയെ ശിശുക്ഷേമവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി തുളസി അറിയിച്ചു.
വള്ളക്കടവിൽ കഴിയുന്ന മലമ്പണ്ടാര വിഭാഗത്തിലെ ബാലനെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ജൂലായ് 17-ന് ചികിത്സയ്ക്കായി ആരോഗ്യവകുപ്പ് അധികൃതരും, എസ്.ടി. പ്ര മോട്ടറും ചേർന്ന് കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പോഷകാഹാരം കിട്ടാത്തതിനെത്തുടർന്ന് രോഗാവസ്ഥയിലായ കുട്ടിയെ അടുത്തിടെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ഭേദമായതിനെത്തു ടർന്ന് വിട്ടയച്ചു. ഇടയ്ക്കിടെ ഈ മേഖലയിൽനിന്ന് ഇതേ അവസ്ഥയിൽ കുട്ടികളെ എത്തിക്കാറുണ്ട്-ഡോ.പി.കെ. ജയപ്രകാശ്, സൂപ്രണ്ട്, ഐ.സി.എച്ച്, മെഡിക്കൽ കോളേജ്, കോട്ടയം
Content Highlights: Malampandaram tribal children in Idukki are facing severe growth issues due to lack of proper nutrition., Closure of the community kitchen a year ago is identified as a major cause for the health crisis., Minister K.A. Thulasi has demanded an emergency report from the District Tribal Officer regarding the 5-year-old child's condition.
Published: 12 Aug 2026, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented