മുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകൾ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. 2024-ൽ സ്ത്രീകൾക്കെതിരായ 47,954 കേസുകൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിയമസഭയെ അറിയിച്ചു. 2025-ൽ 8,643 ബലാത്സംഗ കേസുകൾ രജിസ്റ്റർചെയ്തു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായതായി മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

To advertise here,

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഫഡ്നവിസ് പറഞ്ഞു,

അഡീഷണൽ ഡി.ജി.പി. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക വനിതാ-ശിശു കുറ്റകൃത്യ പ്രതിരോധവിഭാഗം നിലവിൽവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് കമ്മിഷണർമാരുടെയും പോലീസ് സൂപ്രണ്ടുമാരുടെയും കീഴിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ഇരകൾക്ക് പിന്തുണനൽകുന്നതിനായി 51 ഭറോസ സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് 103, 1091, 1098, 112 എന്നീ അടിയന്തര നമ്പറുകളിൽ വിളിച്ച് സഹായംതേടാമെന്നും പറഞ്ഞു.