
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് സാമ്പത്തികവിദഗ്ധയും എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും മധുര സ്വാമിനാഥന്‍ പറഞ്ഞു. എം.എസ്. സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എം.എസ്. സ്വാമിനാഥന് മരണാനന്തരബഹുമതിയായി ഭാരത രത്‌ന ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍.
"പഞ്ചാബിലെ നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഹരിയാനയില്‍ അവരെ തടവിലാക്കാനുള്ള ജയിലുകള്‍ സജ്ജമായി കഴിഞ്ഞുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ബാരിക്കേഡുകളുള്‍പ്പെടെ തീര്‍ത്ത് അവരെ തടയാനുള്ള പല മാര്‍ഗങ്ങളും സ്വീകരിക്കുകയാണ്. അവര്‍ കര്‍ഷകരാണ് അല്ലാതെ കുറ്റവാളികളല്ല. നമ്മുടെ അന്നദാതാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയേ തീരൂ. അവരോട് കുറ്റവാളികളോടെന്ന പോലെ പെരുമാറുന്നത് തടഞ്ഞെ മതിയാകൂ. എം.എസ്. സ്വാമിനാഥനോടുള്ള ആദരവ് തുടരണമെങ്കില്‍ കര്‍ഷകരോട് നാം ഐക്യപ്പെട്ടേ പറ്റൂ", മധുര സ്വാമിനാഥന്‍ വ്യക്തമാക്കി.
വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുമായി കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച 'ഡല്‍ഹി ചലോ' മാര്‍ച്ചിനെ അതിർത്തികളിൽ പോലീസ് തടയാൻ ശ്രമിച്ചതോടെ സമരം സംഘർഷാവസ്ഥയിലേക്ക് കടന്നിരുന്നു. 200-ലേറെ കര്‍ഷക സംഘടനകളാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ഒരുവര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരത്തിന് സമാനമായ മുന്നൊരുക്കങ്ങളുമായാണ് ചൊവ്വാഴ്ച നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ എത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതര വിഭാഗം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ചേര്‍ന്നാണ് സമരം നയിക്കുന്നത്. ഹരിയാണയിലെ അംബാല, കുരുക്ഷേത്ര, കൈത്തല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ ജില്ലകളില്‍നിന്നാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുക.
രണ്ടായിരത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. കേരളത്തില്‍നിന്ന് അഞ്ഞൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു
Content Highlights: if we honour ms swaminathan we have to take farmers along says madhura swaminathan
Published: 14 Feb 2024, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented