ആലപ്പുഴ: ബാലവേലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലു വര്‍ഷത്തിനിടെ 162 കേസ് സ്ഥിരീകരിച്ചെങ്കിലും പാരിതോഷികം വാങ്ങാന്‍ വിവരം നല്‍കിയവരാരും എത്തിയില്ല. വ്യക്തിവിവരം വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തതാകാം കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
ബാലവേല നടക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതേക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് 2021-ലാണ്. ജില്ലാ ശിശുസംരക്ഷണ ഓഫീസറെയാണ് വിവരമറിയിക്കേണ്ടത്.
കുട്ടി ജോലിചെയ്യുന്ന സ്ഥാപനം, മേല്‍വിലാസം, ഉടമസ്ഥന്റെ പേര്, കുട്ടിയുടെ ഫോട്ടോയോ തിരിച്ചറിയാന്‍ കഴിയുന്ന മറ്റു വിവരങ്ങളോ സഹിതമാണ് അറിയിക്കേണ്ടത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുഖേനയാണ് പാരിതോഷികം ആവശ്യപ്പെടേണ്ടതും.
എന്നാല്‍, ഇതുവരെ ഒരു ജില്ലയില്‍പ്പോലും ആരും അതിനായി എത്തിയിട്ടില്ലെന്ന് സ്റ്റേറ്റ് ചൈല്‍ഡ് പ്രോട്ടക്ഷന്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. പാരിതോഷികം സ്വീകരിക്കുന്നവരുടെ വിവരം ഓഡിറ്റിങ്ങിനായി ഫയലില്‍ സൂക്ഷിക്കണമെന്നാണു ചട്ടം. അതു രഹസ്യമായി സൂക്ഷിക്കുമെങ്കിലും വിവരദാതാക്കള്‍ വ്യക്തിവിവരം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല.
കൂടുതല്‍ കോട്ടയത്ത്
ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ കണക്കു പ്രകാരം ബാലവേലക്കേസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. 2021 മുതല്‍ ഇതുവരെ 43 എണ്ണം. 2024-ല്‍ മാത്രം 13 കേസുണ്ടായി. ഈ വര്‍ഷം ഏഴു കേസും. മറ്റു ജില്ലകളിലെ കണക്ക്: തിരുവനന്തപുരം- ആറ്, കൊല്ലം- ഒന്ന്, പത്തനംതിട്ട- രണ്ട്, ആലപ്പുഴ- അഞ്ച്, ഇടുക്കി- നാല്, പാലക്കാട്- മൂന്ന്, മലപ്പുറം- ഒന്‍പത്, കാസര്‍കോട്- 13, കണ്ണൂര്‍- 16. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Content Highlights: 162 child labour cases confirmed within four years in kerala
Published: 09 May 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented