പലതരം വാഷിംഗ് മെഷീനുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ എല്ലാ പ്രവൃത്തിയും ഒന്നിച്ചു ചെയ്യാം. 
ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.
A. മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിംഗ്)
B. മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിംഗ്)

To advertise here,

1. ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
2.  വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
3. നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
 4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
5. വാഷിംഗ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
6. ഉപയോഗം കഴിഞ്ഞാല്‍ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
7. കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക