
സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 'സമുദ്രയാൻ' പദ്ധതിയുമായി ഇന്ത്യ. മൂന്ന് പേരെ ഒരു സമുദ്ര പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിനടിയിലേക്ക് അയക്കാനാണ് സമുദ്രയാനിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരണ്‍ റിജിജു ആണ് വ്യാഴാഴ്ച രാജ്യസഭയില്‍ പദ്ധതി പ്രഖ്യാപിച്ചത്.
മനുഷ്യര്‍ സമുദ്രത്തിനടിയില്‍ പോയി നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് സമുദ്രയാന്‍. ആഴക്കടല്‍ വിഭവങ്ങളെ പഠിക്കുകയാണും അവിടുത്തെ ജൈവ വൈവിധ്യം വിലയിരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം, തൊഴില്‍, സമുദ്ര പരിതസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച ബ്ലൂ എക്കോണമി നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമാണ് സമുദ്രയാന്‍ പദ്ധതി.
2026 ഓടുകൂടി സമുദ്രയാന്‍ പദ്ധതി യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍ഐഒടി)യ്ക്കാണ് പദ്ധതിയുടെ ചുമതല.
മത്സ്യ 6000 എന്നാണ് ഈ പദ്ധതിക്കായി ഒരുക്കുന്ന സമുദ്ര പേടകത്തിന് പേര്. സാധാരണ ജോലികള്‍ക്കായി 12 മണിക്കൂര്‍ നേരം സമുദ്രത്തില്‍ കഴിയാനും യാത്രികരുടെ സുരക്ഷയുടെ ഭാഗമായി അടിയന്തിര ഘട്ടങ്ങളില്‍ 96 മണിക്കൂര്‍ സമുദ്രത്തിനടിയില്‍ കഴിയാനും സാധിക്കും വിധമാണ് ഇതിന്റെ രൂപകല്‍പന.
അഞ്ച് വര്‍ഷക്കാലത്തേക്കായി 4077 കോടി രൂപയാണ് ഡീപ്പ് ഓഷ്യന്‍ മിഷന് വേണ്ടിയുള്ള ചിലവ് കണക്കാക്കുന്നത്. യുഎസ്, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ക്കായുള്ള സാങ്കേതിക വിദ്യയും വാഹനങ്ങളുമുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യയും ഇടം പിടിക്കും.
Content Highlights: samudrayan project announced will send 3 people 6000 meter under the sea
Published: 03 Aug 2023, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented