അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ മനോഹരമായ അറോറയുടെ (ധ്രുവ ദീപ്തി) ചിത്രം പുറത്തുവിട്ട് നാസ. അമേരിക്കന്‍ സംസ്ഥാനമായ യുട്ടായുടെ മുകളിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഈ ചിത്രം പകര്‍ത്തിയത്. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയില്ല ദൃശ്യമാകുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തിയെന്ന് വിളിക്കുന്നത്.
സൂര്യനില്‍ നിന്നുവരുന്ന ഉയര്‍ന്ന ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങള്‍ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകള്‍ പുറത്തുവിടുമ്പോഴാണ് ആകാശം വര്‍ണാഭമായി കാണപ്പെടുന്നത്. ധ്രുവദീപ്തിയുടെ നിറം സൗരകണികകള് ഏത് വാതക തന്മാത്രകളുമായാണ് കൂട്ടിയിടിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്.
എന്നാല്‍ ബഹിരാകാശത്ത് നിന്ന് ധ്രുവദീപ്തി കാണുക എന്നത് വളരെ ചുരുക്കം ചിലയാളുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബഹിരാകാശ സഞ്ചാരികള്‍ക്ക്. ഭൂമിയില്‍, ഗ്രീന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്, ഫിന്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിവിധയിടങ്ങളില്‍ നിന്ന് സാധാരണ പ്രകൃതി പ്രതിഭാസമായി ധ്രുവദീപ്തി കാണാനാവും. ദക്ഷിണാര്ധഗോളത്തിലുള്ളവരാണെങ്കില് ഓസ്ട്രേലിയയിലെ ടാസ്മാനിയില്‍ നിന്നും ന്യൂസിലാന്‍ഡിലെ ചിലയിടങ്ങളില്‍ നിന്നും ധ്രുവദീപ്തി കാണാം.
Content Highlights: NASA shares image of aurora taken from space station
Published: 09 Nov 2023, 02:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented