കഴിഞ്ഞമാസമാണ് ഡാര്‍ട്ട് പേടകം ഡിഡിമോസ് എന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസില്‍ ഇടിച്ചിറക്കിയത്. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യനെ തടഞ്ഞുനിര്‍ത്താനാവുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു ഇത്.  പരീക്ഷണം വിജയം കണ്ടുവെന്നാണ് നാസ വ്യക്തമാക്കുന്നത്. 

To advertise here,

ഡൈമോര്‍ഫസിനെ അതിന്റെ സ്വാഭാവിക സഞ്ചാര പഥത്തില്‍ നിന്നും വേഗം കൂടിയ ഭ്രമണ പഥത്തിലേക്ക് നീക്കാന്‍ സാധിച്ചതായി നാസ വ്യക്തമാക്കി.ഒരു ബഹിരാകാശ വസ്തുവിന്റെ സഞ്ചാര പാതയില്‍ മനുഷ്യര്‍ മാറ്റം വരുത്തുന്നത് ഇത് ആദ്യമായാണ്. ലോകത്തെ തന്നെ ആദ്യ ഗ്രഹാന്തര പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണമായിരുന്നു ഡാര്‍ട്ട് ദൗത്യം.

കൂട്ടിയിടിയുടെ ദൂരദര്‍ശിനി ദൃശ്യങ്ങളും ഡാര്‍ട്ട് പേടകത്തില്‍ തന്നെയുണ്ടായിരുന്ന ക്യാമറയില്‍ നിന്നും കൂട്ടിയിടിക്ക് തൊട്ടുമുമ്പ് വരെ ലഭിച്ച ദൃശ്യങ്ങളും നാസ നേരത്തെ പുറത്തുവിട്ടിരുന്നു.  

രണ്ടാഴ്ച നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഡൈമോര്‍ഫസ് എന്ന കുഞ്ഞന്‍ മൂണ്‍ലെറ്റ് ഛിന്നഗ്രഹം ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തിന് അടുത്തേക്ക് അല്‍പ്പം നീങ്ങിയതായി കണ്ടെത്തി. ഇതുവഴി ഡൈമോര്‍ഫസിന്റെ ഭ്രമണ സമയം 32 മിനിറ്റോളം കുറഞ്ഞു. നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

ഭൂമിയില്‍ നിന്ന് 1.09 കോടി കിമീ ദൂരത്തു നടന്ന ഈ കൂട്ടിയിടി മേരിലാന്‍ഡിലെ ലോറെലിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയില്‍ നിന്ന് തത്സമയം നിരീക്ഷിച്ചിരുന്നു. ഇവിടെയാണ് നാസയ്ക്ക് വേണ്ടി പേടകം രൂപകല്‍പന ചെയ്തത്.