വാഷ്ങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ ഒരാളും നൊബേല്‍ ജേതാവുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന് ജയിംസ് വാട്സണ് (97) അന്തരിച്ചു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ ഹലിക്സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് ഡിഎന്‍എ പിരിയന്‍ ഗോവണി ഘടനയുടെ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടത് ഈ കണ്ടുപിടിത്തമാണ്.
1928-ല്‍ ഷിക്കാഗോയിലായിരുന്നു വാട്സന്റെ ജനനം. ഇംഗ്ലണ്ടിൽ കേംബ്രിജിലായിരുന്നു ഡിഎന്‍എ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം. ഇരുപത്തരണ്ടാം വയസ്സില്‍ അദ്ദേഹം തന്റെ പിഎച്ച് ഡി പൂര്‍ത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്സന്റെ സംഭാവനയുണ്ടായത്.
സമീപകാലത്ത് വംശത്തേക്കുറിച്ചും ലിംഗത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുണ്ടെന്ന പ്രസ്താവന വലിയ വാവാദങ്ങള്‍ക്ക് വഴിവെച്ചു.
Published: 08 Nov 2025, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented