ഗിസ പിരമിഡിനേക്കാൾ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബർ ആറിന്  ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് നാസ പറഞ്ഞു. 31,400 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ഛിന്നഗ്രഹം ഞായറാഴ്ച 15:30 ന് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുമെന്നാണ്പ്രതീക്ഷിക്കുന്നത് .

To advertise here,

ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിനാൽ ഇതിനെ അപ്പോളോ ഛിന്നഗ്രമായി തരംതിരിച്ചു. പത്തു വർഷം മുമ്പാണ് ജ്യോതിശാസ്ത്രജ്ഞൻമാർ '465824 (2010 എഫ്ആർ)' എന്ന ഈ ഭീമൻ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

സാധാരണയായി ഇത്തരത്തിലുള്ള അപ്പോളോ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തുകൂടെ കടന്നു പോകുമ്പോൾ ഭൂമിക്ക് ഭീഷണിയാകാറില്ല എന്നാണ് സെന്റർ ഫോർ നിയർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസിലെ വിദഗ്ദ്ധർ സ്ഥിരീകരിച്ചത്.

ഭൂമിയുടെ സമീപ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്തിന്റെ ബലത്തിലാണ് ഇത്തരം ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും ഭൂമിയുടെ അരികിലൂടെ കടന്നു പോകാറുള്ളത്.

ഛിന്നഗ്രഹങ്ങൾ പൊതുവെ ഭൂമിയിൽ നിന്ന് വളരെ അകലെ സഞ്ചരിക്കുന്നതിനാൽ ഭൂമിക്ക് ഭീഷണിയാകാറില്ല. എന്നാൽ, സമീപ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം മൂലം അവയ്ക്ക് ചിലപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഭൂമിയുടെ അടുത്തേക്ക് വരാൻ കഴിയുമെന്നും, അവയുടെ ഭ്രമണപഥത്തിൽ തന്നെ മാറ്റം സംഭവിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു. ഇതുകൂടാതെ ''യാർക്കോവ്സ്കി എഫക്ട് '( ഛിന്നഗ്രഹം സൂര്യപ്രകാശത്തെ ആഗിരണം ചെയുകയും, ആ ഊർജ്ജത്തെ (energy ) താപമോ വികിരണമോ ആയി വീണ്ടും പുറത്തേക്കു വിടുകയും ചെയ്യുക ) കാരണവും ഇവയുടെ ഭ്രമണപഥത്തിൽ മാറ്റം സംഭവിക്കാം.

Content highlights;Asteroid double the size of Pyramid Giza to enter Earth’ s orbit on September 6