അബുദാബി: ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ. യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്നുമുതൽ (സെപ്റ്റംബർ 24 വ്യാഴാഴ്ച മുതൽ) അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രഖ്യാപിച്ചു.

To advertise here,

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ എയർലൈനുകൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ജിസിഎഎ അറിയിച്ചു.

ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് അമേരിക്ക വ്യോമയാന ഉപരോധമേർപ്പെടുത്തിയത്. ഉപരോധം കർശനമാക്കിയതിനെ തുടർന്ന് ഇറാനിയൻ വിമാനക്കമ്പനികൾ ചില അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരായി.