ദുബായ്: യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം റാഷിദ്‌ റോവര്‍ കുതിച്ചുയര്‍ന്നു. വിക്ഷപണം വിജയകരം. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് യുഎഇ സമയം രാവിലെ 11.38 നാണ് റാഷിദ്‌ റോവര്‍ വിജയകരമായി വിക്ഷേപിച്ചത്.

To advertise here,

ഒരു അറബ് രാജ്യം നടത്തുന്ന ആദ്യ ചാന്ദ്ര വിക്ഷേപണമാണിത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമാകും യുഎഇ.

ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേയ്സ് സെന്ററിലെ ശാസ്ത്രജ്ഞരാണ്  റോവര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. അടുത്ത വര്‍ഷം ഏപ്രിലോടെ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. ഐ സ്പേസാണ് ഹകുട്ടോ ആര്‍ മിഷന്‍ 1 എന്ന ജാപ്പനീസ് ലാന്‍ഡര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ലാന്‍ഡറിലാണ് റാഷിദ്‌  റോവറിനെ ചന്ദ്രോപരിതലത്തില്‍ എത്തിക്കുക.