ദുബായ്: അടുത്ത വര്‍ഷം ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്ക് വിക്ഷേപിക്കാനായി തയ്യാറെടുക്കുന്ന യുഎഇയുടെ റാഷിദ് റോവര്‍-2 വിന്റെ ഭൂമിയിലുള്ള പരീക്ഷണ പരമ്പരകള്‍ തുടരുന്നു. തയ്യാറെടുപ്പുകളുടെ ഭാഗമായി ഫയര്‍ഫ്‌ളൈ എയ്‌റോസ്‌പേസുമായി സഹകരിച്ചാണ് അമേരിക്കയില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ് സി) പുതിയ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 2026-ല്‍ ഫയര്‍ഫ്‌ളൈയുടെ ബ്ലൂ ഗോസ്റ്റ് മിഷന്‍ രണ്ടിലാണ് റാഷിദ് റോവര്‍ വിക്ഷേപിക്കുക. ഫയര്‍ഫ്‌ളൈയുടെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡറുമായുള്ള ഇലക്ട്രിക്കല്‍, സോഫ്റ്റ്വെയര്‍, മെക്കാനിക്കല്‍ ഇന്റര്‍ഫേസ് പരിശോധനകളും റോവറും ലാന്‍ഡറും തമ്മിലുള്ള വയര്‍ലെസ് പ്രകടന പരിശോധനയുമെല്ലാമാണ് സമഗ്രമായ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നത്.
കൂടാതെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ചന്ദ്രോപരിതലത്തിലേക്ക് റാഷിദ് റോവര്‍ രണ്ട് വിജയകരമായി വിക്ഷേപിച്ചുവെന്ന് ഉറപ്പാക്കാന്‍ ഡ്രൈവ്-ഓഫ് പരീക്ഷണങ്ങളും നടത്താന്‍ എമിറേറ്റ്സ് ചാന്ദ്ര മിഷന്‍ ടീം ഫയര്‍ഫ്‌ളൈ എയ്റോസ്പേസിന്റെ എന്‍ജിനീയര്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എംബിആര്‍എസ്സിയിലെ എമിറേറ്റ്‌സ് ലൂണാര്‍ മിഷന്‍ പ്രൊജക്ട് മാനേജര്‍ ഡോ.ഹമദ് അല്‍ മര്‍സൂഖി പറഞ്ഞു.
ഫയര്‍ഫ്‌ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡറില്‍ റാഷിദ് റോവര്‍ 2 ചന്ദ്രന്റെ മറുവശത്തെത്തിക്കും. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് റോവര്‍ ഇറങ്ങുന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ ദൗത്യം ബഹിരാകാശ ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പായിമാറുമെന്നാണ് വിലയിരുത്തല്‍. 2025 മാര്‍ച്ചില്‍ ബ്ലൂ ഗോസ്റ്റ് മിഷന്‍ വണ്ണിന് ശേഷം ഫയര്‍ഫ്‌ളൈയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമാണിത്. യുഎഇയുടെ ചാന്ദ്രദൗത്യം 2026 ന്റെ റാഷിദ് റോവര്‍-2 വികസനം വിജയകരമായി പൂര്‍ത്തിയാക്കിയതായി കഴിഞ്ഞമാസം എംബിആര്‍എസ്സി അധികൃതര്‍ അറിയിച്ചിരുന്നു. യുഎഇയില്‍ നടത്തിയ വിപുലമായ പരിസ്ഥിതി, പ്രവര്‍ത്തന പരീക്ഷണങ്ങള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. 2026-ല്‍ നിശ്ചയിച്ച ചാന്ദ്രദൗത്യത്തിന് മുന്നോടിയായി അടുത്തഘട്ട തയ്യാറെടുപ്പുകള്‍ക്കായാണ് റോവര്‍-2 അമേരിക്കയിലേക്ക് അയച്ചത്. ടെലികമ്യൂണിക്കേഷൻസ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) ഐസിടി ഫണ്ടാണ് യുഎഇയുടെ ചാന്ദ്രദൗത്യത്തിന് ധനസഹായം നല്‍കുന്നത്.
Content Highlights: UAE's Rashid Rover-2 Undergoes Crucial Earth Tests for Historic Lunar Dark Side Mission
Published: 11 Dec 2025, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented