ദുബായ് : ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥരുമായും സായുധസേനാ മേധാവികളുമായും കൂടിക്കാഴ്ചനടത്തി. നടന്നുകൊണ്ടിരിക്കുന്ന പ്രധാന വികസനപദ്ധതികളെക്കുറിച്ച് ചോദിച്ചറിഞ്ഞതായി ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

To advertise here,

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വികസിപ്പിച്ചതും മേൽനോട്ടം വഹിക്കുന്നതുമായ യു.എ.ഇ.യുടെ സൈന്യം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പിന്തുണയോടുകൂടിയാണ് മുന്നോട്ടുപോകുന്നത്.

‘ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ യു.എ.ഇ. സൈന്യം രാജ്യത്തിന് സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുക. സൈനികമികവിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചവർക്കൊപ്പം അഭിമാനത്തോടെ ഭാഗമാകുന്നു. ഇത് വലിയ ബഹുമതിയാണ്’ -ശൈഖ് ഹംദാൻ എക്സിൽ എഴുതി.