റിയാദ്: ഓഗസ്റ്റിൽ സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ സാധാരണയെക്കാൾ ഉയർന്ന താപനില അനുഭവപ്പെട്ടേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം, നിലവിലെ വേനൽക്കാല സാഹചര്യങ്ങൾ തുടരുന്നതിനാൽ രാജ്യത്തിന്റെ മിക്ക മേഖലകളിലും താപനില ശരാശരിയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്ന് എൻസിഎം വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി.
ജിസാൻ, അൽ ബാഹ മേഖലകളിലും തബൂക്ക്, മദീന, മക്ക, അസീർ, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, രാജ്യത്തിന്റെ മറ്റ് മേഖലകളിൽ കാലാവസ്ഥാനുസൃതമായ ശരാശരി മഴ ലഭിക്കുമെന്നാണ് പ്രവചനം.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും മണൽക്കാറ്റിനും അനുകൂല സാഹചര്യം രൂപപ്പെടാമെന്നും ഹുസൈൻ അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റിൽ ഉയർന്ന താപനിലയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും നിർദേശങ്ങളും പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Content Highlights: Higher-than-average temperatures expected across most Saudi regions in August 2026., Below-average rainfall predicted for Jizan, Al Baha, Tabuk, Medina, Mecca, Asir, Najran, and Eastern Province., Potential for strong winds and dust storms in open areas., Public urged to follow NCM official weather advisories.
Published: 27 Jul 2026, 10:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented