ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഉന്നത ഉദ്യോഗസ്ഥരെയും നേരില്‍കണ്ട് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 

To advertise here,

മുംബൈയിലായിരുന്നു അപ്രതീക്ഷിത കൂടികാഴ്ച നടന്നത്. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ശൈഖ് ഹംദാന്‍ ഐസിസി ചെയര്‍മാന്‍ ജയ്ഷാ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമായി ഹ്രസ്വ കൂടികാഴ്ച നടത്തി. 

സന്ദര്‍ശനത്തിനിടെ ദുബായ് 11 എന്നെഴുതിയ ടീം ഇന്ത്യ ജെഴ്സിയില്‍ ഒപ്പിട്ടുനല്‍കുകയും രോഹിത് ശര്‍മ്മക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു ശൈഖ് ഹംദാന്‍. ടീം ഇന്ത്യയുമായുള്ള കൂടികാഴ്ചയുടെ ചിത്രവും ശൈഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.