അബുദാബി : കണ്ണൂർ ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശി ഹാജറാ മൻസിലിൽ അബ്ദുൽ ഹക്കീം (24) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി അബുദാബി-അൽഐൻ റോഡിലെ സ്വൈഹാനിലായിരുന്നു സംഭവം. ഹക്കീം ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സഹോദരന്റെ സ്ഥാപനത്തിൽ അൽഐനിൽ ജോലിചെയ്യുകയായിരുന്നു.

To advertise here,

അബ്ദുൽ ഖാദറിന്റെയും ഹയറുന്നീസയുടെയും മകനാണ്. സഹോദരങ്ങൾ: അസ്ഹർ (അൽഐൻ), ഹാജറ, ഹസ്ന. കബറടക്കം നാട്ടിൽ.