റാസൽഖൈമ : എമിറേറ്റിലെ നിശ്ചയദാർഢ്യമുള്ളവർക്കും മുതിർന്ന പൗരർക്കുമായുള്ള പ്രത്യേക ടാക്സികളുടെ എണ്ണം രണ്ടിൽനിന്ന് നാലാക്കി ഉയർത്തിയതായി റാസൽഖൈമ ഗതാഗത അതോറിറ്റി (ആർ.എ.കെ.ടി.എ.) അധികൃതർ അറിയിച്ചു. വാഹനത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്ന വീൽച്ചെയർ ലിഫ്റ്റുകൾ, യാത്രകളിൽ വീൽച്ചെയറുകൾ സുരക്ഷിതമായി വെയ്ക്കാനുള്ള സൗകര്യങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കുന്നതിനും സ്മാർട്ട് ക്യാമറകൾ തുടങ്ങിയവ ഉൾപ്പടെ വിപുലമായ സൗകര്യങ്ങൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനങ്ങളും നൽകുന്നുമുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഗതാഗത സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടാക്സികളുടെ എണ്ണം വർധിപ്പിച്ചത്. പ്രത്യേക സേവനങ്ങൾ ആവശ്യമായ യാത്രികർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗങ്ങൾ നൽകുന്നതിനാണ് ടാക്സികൾ രൂപകല്പന ചെയ്തിരിക്കുന്നത്. നിശ്ചയദാർഢ്യമുള്ളവരുമായി ഇടപെഴകുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനങ്ങളും നൽകുന്നുണ്ട്. പ്രത്യേക ടാക്സി സേവനങ്ങൾക്ക് 8001700 എന്ന നമ്പറിൽ ബന്ധപ്പെടാം.
സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവങ്ങൾ ഉറപ്പാക്കാനാണ് പ്രത്യേക യാത്രാസേവനങ്ങൾ ലക്ഷ്യമിടുന്നതെന്ന് ആർ.എ.കെ.ടി.എ. ട്രാൻസ്പോർട്ട് ലൈസൻസിങ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ മുഹമ്മദ് ഹാഷിം ഇസ്മായിൽ പറഞ്ഞു. എമിറേറ്റിന്റെ പൊതുഗതാഗത ശൃംഖലയ്ക്ക് കരുത്തേകുന്നതാണ് ഈ സേവനം. റാസൽഖൈമയിലെ പൊതു ബസുകളിൽ നിശ്ചയദാർഢ്യമുള്ളവർക്ക് യാത്രചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സഖർ ഗോൾഡ് കാർഡ് ഉപയോഗിച്ച് പൊതു ബസ് സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാം. മുതിർന്ന പൗരർക്ക് സേവനങ്ങളിൽ 50 ശതമാനം കിഴിവുംലഭ്യമാണ്.
Published: 28 Sept 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented