ദുബായ്: ബുര്‍ജ് ഖലീഫയിലെ പുതുവത്സര വെടിക്കെട്ടിന്റെയും ആഘോഷങ്ങളുടെയും കാഴ്ചകള്‍ തൊട്ടടുത്തിരുന്ന് കാണാന്‍ അവസരമൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ തൊട്ടടുത്ത ഇരിപ്പിടസൗകര്യങ്ങള്‍ക്ക് ടിക്കറ്റ് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
മുതിര്‍ന്നവര്‍ക്ക് 580 ദിര്‍ഹത്തിലും അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 370 ദിര്‍ഹത്തിലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
കഴിഞ്ഞവര്‍ഷം മുതലാണ് ബുര്‍ജ് ഖലീഫയിലെ പുതുവത്സര രാവിലെ ആഘോഷപരിപാടികള്‍ക്ക് സംഘാടകര്‍ പണമടച്ചുള്ള ടിക്കറ്റുകള്‍ അവതരിപ്പിച്ചത്. മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നിരക്ക്. അന്ന് ടിക്കറ്റുകള്‍ മികച്ചരീതിയില്‍ വിറ്റുപോവുകയും ചെയ്തു.
ബുര്‍ജ് പാര്‍ക്ക് പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ടൗണ്‍ ദുബായിലെ മറ്റ് സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുമെന്ന് ഇമ്മാര്‍ അധികൃതര്‍ പറഞ്ഞു. വിനോദ പരിപാടികള്‍, കുട്ടികളുടെ ശില്പശാലകള്‍, ഭക്ഷണ-പാനീയങ്ങള്‍, കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനുള്ള മികച്ച അന്തരീക്ഷം എന്നിവയെല്ലാമുള്ള ഇത്തവണത്തെ പുതുവത്സര പരിപാടി കൂടുതല്‍ മനോഹരവും അവിസ്മരണീയവുമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ബുര്‍ജ് ഖലീഫ ലൈറ്റ്, സംഗീതം, കരിമരുന്ന് പ്രയോഗം എന്നിവ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന അതിഥികള്‍ക്ക് ഏറ്റവും അനുയോജ്യമായസ്ഥലം എന്ന നിലയ്ക്കാണ് ബുര്‍ജ് പാര്‍ക്കിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നത്. ഡിസംബര്‍ 31-ന് ഉച്ചകഴിഞ്ഞ് 3.30-ന് വേദിയിലെ തത്സമയ വിനോദപരിപാടികള്‍ ആരംഭിക്കും.
ഇതില്‍ ഡിജെ പ്രകടനങ്ങള്‍, ലൈവ് ബാന്‍ഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടും. പത്തിലധികം ഭക്ഷണ-പാനീയ സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലായിരിക്കും ഇരിപ്പിട സൗകര്യങ്ങള്‍ ലഭിക്കുക. ബുര്‍ജ് പാര്‍ക്കിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ ടിക്കറ്റ് വാങ്ങിയവര്‍ ഡിസംബര്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പ്രവേശന ബാഡ്ജുകള്‍ ശേഖരിക്കണമെന്നും ഇമ്മാര്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
Content Highlights: New Year Celebrations at Burj Khalifa
Published: 17 Oct 2024, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented