ജിദ്ദ: തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ജിദ്ദയിൽവെച്ച് മരിച്ചു. ജിദ്ദ അനാകിഷ് ശാരാ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപം താമസിക്കുന്ന ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പത്ത് വർഷമായി പ്രവാസിയാണ്.

To advertise here,

പിതാവ് അബ്‌ദുസമദ്, മാതാവ് റാബിയ, ഭാര്യ അദീബ. മകൻ അയാൻ മാലിക്ക്. സഹോദരങ്ങൾ റഷീദ്, റാഷിദ.

ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽതന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എംസിസി വെൽഫയർ വിങ്ങ് പ്രവർത്തകർ സഹായത്തിനുണ്ട്.