ഷാർജ : അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഷാർജയിൽ പ്രത്യേകപരിപാടി സംഘടിപ്പിച്ചു. ഞായറാഴ്ച സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽനടന്ന പരിപാടി ദുബായ് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനംചെയ്തു.

To advertise here,

ആയിരത്തിലേറെപ്പേർ പങ്കെടുത്തു. ഏകത പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണ അധ്യക്ഷനായി.

ഷാർജ സ്‌പോർട്‌സ് കൗൺസിൽ ബോർഡംഗം അദേൽ സലാഹ് അൽ ഹമ്മാദി മുഖ്യാതിഥിയായിരുന്നു. സ്കൈലൈൻ യൂണിവേഴ്സിറ്റി ചെയർമാൻ കമൽപുരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

കായികരംഗത്ത് കഴിവുതെളിയിച്ച ശ്രീദത്ത് സുധീർ, അലീനാ സിദ്ദിഖ്, ഗോപാലകൃഷ്ണൻ പോറ്റി, ശശികുമാർ എന്നിവർക്ക് വേദിയിൽ ഫലകം സമ്മാനിച്ചു.

ഗിരീഷ്‌കുമാർ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു. ചിരിയോഗയ്ക്ക് സുമൻ സുനേജയും പ്രോട്ടോക്കോൾ യോഗയ്ക്ക് ശശികുമാറും പരിശീലകരായി. ഇന്ത്യൻ അസോസിയേഷനടക്കം ചെറുതും വലുതുമായ സംഘടനകൾ പരിപാടിയിൽ പങ്കുചേർന്നു.