അബുദാബി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനെത്തിയ സര്‍വ്വകക്ഷി സംഘത്തിന് നല്‍കിയ സ്വീകരണത്തിന് യുഎഇയോട് നന്ദി അറിയിച്ച് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി അബുദാബിയില്‍ എത്തിയാണ് ഇന്ത്യയുടെ നന്ദി അറിയിച്ചത്. യുഎഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി വിക്രം മിസ്‌രി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുഎഇ ആഭ്യന്തര-വിദേശകാര്യ സമിതി അധ്യക്ഷനുമായും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചകളില്‍ യുഎഇ ഉറപ്പ് നല്‍കി.

To advertise here,