ദുബായ്: പൊതുജനങ്ങളുടെ സഹതാപം മുതലെടുത്ത് ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിച്ച് ആഡംബര ജീവിതം നയിച്ചയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് സ്വന്തമായി മൂന്ന് ആഡംബര വാഹനങ്ങളുള്ളതായും പോലീസ് പറഞ്ഞു. പകൽ സമയങ്ങളിൽ ഭിക്ഷാടനം നടത്തുകയും രാത്രിയായാൽ ആഡംബര വാഹനത്തിൽ കയറി സ്വന്തം വീട്ടിലേക്ക് പോവുകയുമാണ് ചെയ്തിരുന്നത്. പൊതുജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്ത് പണം സമ്പാദിച്ചെന്ന് ഇയാൾ സമ്മതിച്ചതായി പോലീസിലെ സസ്പെക്ട്‌സ് ആൻഡ് ക്രിമിനൽ ഫിനോമിന വകുപ്പ് മേധാവി ബ്രിഗേഡിയർ അലി അൽ ഷംസി പറഞ്ഞു.
സാമൂഹിക മൂല്യങ്ങളെ തകർക്കുന്ന ഇത്തരം പ്രവണതകൾ പൊതുജനം പ്രോത്സാഹിപ്പിക്കരുത്. ഇതിലൂടെ വ്യക്തികൾക്ക് സാമ്പത്തിക നഷ്ടങ്ങളുണ്ടാവുകയും അർഹരായവർക്ക് സഹായം ലഭിക്കാതെയും വരും. റംസാനിൽ ഭിക്ഷയാചിക്കാനായി പലരും സന്ദർശക വിസയിലാണ് ഇവിടെ എത്തുന്നത്. ഭിക്ഷാടനത്തിനെതിരെ ശക്തമായ പരിശോധനകളും പ്രചാരണങ്ങളും നടത്തുന്നുണ്ട്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട സാമൂഹിക, സാമ്പത്തിക അപകടസാധ്യതകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കാനാണ് വാർഷിക കാംപെയിൻ ലക്ഷ്യമിടുന്നത്. വിവിധ പങ്കാളികളുമായി സഹകരിച്ചുള്ള പ്രചാരണം റംസാൻ മാസമുടനീളം നീണ്ടുനിൽക്കും. സഹായങ്ങൾ അർഹരായവരിലേക്ക് എത്തുന്നതിന് ഔദ്യോഗിക ചാരിറ്റി സംഘടനകൾ മുഖേന മാത്രം പണം കൈമാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Content Highlights: Dubai Police Arrest 'Rich' Beggar with 3 Luxury Cars
Published: 26 Feb 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented