ദുബായ്: എസ്.ബി കോളജ്- അസംപ്ഷൻ കോളജ് അലംനൈ യു.എ.ഇ. ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം 'ഓർമ്മപ്പൂക്കളം 2026' എന്ന പേരിൽ ആഘോഷിച്ചു. അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തി. അക്കാഫ് അസോസിയേഷൻ യു.എ.ഇ. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, നടൻ കൈലാഷ്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

To advertise here,