ദുബായ് : നാടിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ നേതൃനിര കൂടുതൽ ശക്തവും സജീവവുമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ലീഡക്‌സ് ഹോറിസോൺ' ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പിന്റെ രജിസ്‌ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ദുബായ് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായി പങ്കെടുത്തു. നാസർ മുല്ലക്കൽ, ഹംസ തോട്ടി, അഡ്വ. ഇബ്രാഹിം കലീൽ, അഫ്‌സൽ മേട്ടമ്മൽ, അബ്ദുൽ ഖാദർ അരീപ്പാമ്പ്ര, മജീദ് തുപ്പക്കൽ എന്നിവർ സംസാരിച്ചു. ഹനീഫ് ടി.ആർ. സ്വാഗതവും ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.