ദുബായ്: ഓൾ കേരള മാപ്പിള സംഗീത അക്കാദമി യു.എ.ഇ. ചാപ്റ്റർ കെ.എം.കെ. വെള്ളയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.എം.എസ്.എ. ഏർപ്പെടുത്തിയ കെ.എം.കെ. വെള്ളയിൽ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം ഫൈസൽ എളേറ്റിലിന് സമ്മാനിച്ചു. കർമശ്രേഷ്ട്ഠ പുരസ്‌കാരം യഹ്യ തളങ്കരക്ക് എം.സി.എ നാസർ സമ്മാനിച്ചു. കലാ സേവാ പുരസ്‌കാരം സുൾഫിക്കർ അസീസിനും സമ്മാനിച്ചു.

To advertise here,

ചടങ്ങിൽ പ്രസിഡന്റ് കെ.എം പാറക്കടവ് അധ്യക്ഷത വഹിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ദുബായ് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, എ.കെ.എം.എസ്.എ. യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് മാണൂർ, ദുബായ് കെ.എം.സി.സി. സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര എന്നിവർ ആശംസകൾ നേർന്നു.
ഡോ സുലൈമാൻ മതിലകം സ്വാഗതവും മുസ്തഫ സി.കെ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.