
ദുബായ്: കഴിഞ്ഞവർഷം 1,58,000 ഗോൾഡൻ വിസ നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻറ്‌സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ അറിയിച്ചു. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോൾഡൻ വിസകളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭാശാലികൾ, നിക്ഷേപകർ, വ്യവസായികൾ എന്നിവർക്കെല്ലാമാണ് 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. വിസാ ഉടമകൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് ഉൾപ്പടെ ഒട്ടേറെ ആനൂകൂല്യങ്ങൾ ലഭിക്കും. പ്രവർത്തന മേഖലയിൽ 20 വർഷം പൂർത്തിയാക്കിയ പള്ളി ഇമാമുമാർ, മതപ്രഭാഷകർ, മുഫ്തിമാർ, മത ഗവേഷകർ എന്നിവർക്കും ഗോൾഡൻ വിസ നൽകുന്നുണ്ട്.
Content Highlights: Dubai issued one and a half lakh golden visas last year
Published: 23 May 2024, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented