ദുബായ്: വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള മികച്ചൊരു ചുവടുവെപ്പായിരുന്നു ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ പിറവി. ഏതാണ്ട് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. സാങ്കേതികവിദ്യ, അറിവ്, വികസനം, മീഡിയാ തുടങ്ങി എല്ലാവിധ സാങ്കേതികവിദ്യകളുടെയും അടിത്തറയായി ഇന്റര്‍നെറ്റ് സിറ്റി മാറിയിരിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഈ ശാശ്വതമായ മാറ്റം സ്വപ്നം കണ്ടിരുന്നുവെന്ന് യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ് അക്കൗണ്ടില്‍ കുറിച്ചു. സാങ്കേതികവിദ്യക്കും ഇ-കൊമേഴ്സിനും വേണ്ടിയായിരുന്നു ഇത്തരമൊരു സിറ്റി എന്ന പദ്ധതി ആരംഭിച്ചത്. പുതുതലമുറക്ക് ഇതിലൂടെ ഏറെ നേട്ടമുണ്ടാക്കാനായി. മറ്റുള്ളവരുടെ ഭാവി മുന്‍കൂട്ടി കണ്ട് അതിലേക്ക് ചുവടുവെക്കുകയും തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്ന രാഷ്ട്രങ്ങളാണ് ഭാവി രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു.

To advertise here,