ഒക്ലഹോമ: ഒക്ലഹോമ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സില്‍വര്‍ ജൂബിലി മീറ്റിംഗും ശാരോന്‍ നോര്‍ത്ത് അമേരിക്ക സൗത്ത് റീജിയന് കണ്‍വന്‍ഷനും ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഒക്ലഹോമ ശാരോന്‍ സഭാഹാളില്‍ നടക്കും. പാസ്റ്റര്‍മാരായ ടിങ്കു തോമസ് (പ്രസിഡന്റ്), ജോണ്സന് ഉമ്മന്‍ (സെക്രട്ടറി), ജോസഫ് ടി. ജോസഫ്, ബാബു തോമസ്, ജോയ് തോമസ്, സ്റ്റീഫന്‍ വര്‍ഗീസ്, പ്രകാശ് മാത്യു, റെന്‍ റെന്നി, സിബിന് അലക്സ്,എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കുമെന്ന് റീജിയന് കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ തേജസ് പി തോമസ് അറിയിച്ചു.
സില്‍വര്‍ ജൂബിലി ആഘോഷം ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടക്കുമെന്ന് സഭ സെക്രട്ടറി വര്‍ഗീസ് ജേക്കബ് അറിയിച്ചു. റീജിയന് കണ്വെന്ഷന് വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ 9 വരെ നടക്കും. ഞായറാഴ്ച നടക്കുന്ന റീജിയണിലെ സഭകളുടെ സംയുക്തസഭായോഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തിന് സൗത്ത് റീജിയന് കമ്മിറ്റിയും, എസ്എഫ്സിഎന്‍എ കമ്മിറ്റിയും സഭ കമ്മിറ്റിയും നേതൃത്വം നല്‍കും. പാസ്റ്റര്‍ സിബിന് അലക്സ് റീജിയന് റീജിയന് ക്വയറിനു നേതൃത്വം നല്‍കും
വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം
Content Highlights: Oclahoma Sharon Silver Jubilee meeting and south region convention
Published: 21 Oct 2024, 03:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented