ദുബായ്: കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന യുഎഇയില്‍ ഇരുപത് വര്‍ഷം പിന്നിടുന്നു. 'അസ്മാനിയ 20'25' എന്ന് പേരിട്ട ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ പോസ്റ്റര്‍ അലംനൈ രക്ഷാധികാരിയും ഫ്ലോറ ഗ്രൂപ്പ് ചെയര്‍മാനുമായ വി.എ. ഹസന്‍ പ്രകാശനം ചെയ്തു. പരിപാടിയുടെ പ്രമോ വീഡിയോയും പുറത്തിറക്കി. നവംബര്‍ 23 ന് ദുബായ് ഇത്തിസലാത്ത് അക്കാദമിയിലാണ് വിപുലമായ വാര്‍ഷികാഘോഷം ഒരുക്കുന്നത്.

To advertise here,

ദുബായ് ഫ്ലോറ ഇന്‍ ഹോട്ടലില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അസ്മാബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് അഡ്വ.ബക്കറലി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി.ഐ.സലീം, ഹോട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍, ഫൈന്‍ ടൂള്‍സ് മാനേജിങ് ഡയറക്ടര്‍ വി.കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലുംനൈ ബിസിനസ് ക്ലബ് അംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികള്‍, മീഡിയ ടീം, വനിത വിങ് അംഗങ്ങള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയര്‍ സംസാരിച്ചു.

ഇരുപതാം വാര്‍ഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അസ്മാബി അലുംനൈ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ഇസ്ഹാക് അലി സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ആരിഷ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.