
മനാമ: മടപ്പള്ളി സ്‌കൂൾ പൂർവ്വവിദ്യാർഥി സംഘടനയായ മാഫ് ബഹ്റൈൻ സംഘടിപ്പിച്ച കുടുംബ സംഗമം 'മടപ്പള്ളി ഫെസ്റ്റ്' മനാമ ഹാപ്പി ഗാർഡനിൽ ആഘോഷപൂർവം നടന്നു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് ആഘോഷഭാവം പകർന്നു. സ്വരലയ ബഹ്റൈൻ അവതരിപ്പിച്ച കരോക്കെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.
ചടങ്ങിൽ മാഫ് സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി.കെ. അധ്യക്ഷത വഹിച്ചു. ട്രഷറർ രൂപേഷ് ഊരാളുങ്കൽ, ജോയിന്റ് സെക്രട്ടറി സുരേഷ് പി.വി, വൈസ് പ്രസിഡന്റ് മുനീർ മുക്കാളി എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗം രഞ്ജിത്ത് വി.പി, ആശംസകൾ അർപ്പിച്ചു. മടപ്പള്ളി സ്‌കൂൾ പൂർവ്വവിദ്യാർഥിയും മാഫിന്റെ മുൻ രക്ഷാധികാരിയുമായ, ലോക കേരള സഭയിൽ അംഗത്വം ലഭിച്ച ശ്രീജിത്ത് പിയെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി പറഞ്ഞു. പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
Content Highlights: Madappally School Alumni Association (MAFF Bahrain) hosts `Madappally Fest` family get-together in Manama with cultural programs and music
Published: 16 Feb 2026, 12:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented