ദമാം: ഫെബ്രുവരി 12-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രവാസ ലോകത്തെ പ്രചാരണപരിപാടികളുടെ ഭാഗമായി ദമ്മാം മേഖല പ്രചാരണ സമ്മേളനം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കൈതയില്‍ ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച പ്രചാരണ സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പണ്ഡിത സഭ ലജനത്ത്ല്‍ ബുഹീഥുല്‍ ഇസ്ലാമിയ്യ പ്രവര്‍ത്തക സമിതിയംഗവും
ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവിയുമായ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ഉദ്ഘാടനം ചെയ്തു.

To advertise here,

മാനവ രക്ഷക്ക് ദൈവിക ദര്‍ശനം എന്ന വിഷയത്തില്‍ സര്‍ഫ്രാസ് മദീനി മുഖ്യപ്രഭാഷണം നടത്തി. സ്രഷ്ടാവിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണെന്നും വ്യക്തി-സാമൂഹിക ജീവിതരംഗത്ത് ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും അതനുസരിച്ച് ജീവിതം നയിച്ച സച്ചരിതരായ മുന്‍ഗാമികളുടെ പാതയും മുറുകെപ്പിടിച്ച് ജീവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഉത്‌ബോധനം നല്‍കി.

നൗഷാദ് ക്വാസിം തൊളിക്കോട് സ്വാഗതവും ഫൈസല്‍ കൈതയില്‍ നന്ദിയും പറഞ്ഞു.