മനാമ: കലാലയങ്ങളില്‍ നിന്ന് ലഹരി നീക്കം ചെയ്യാനെന്ന പേരില്‍ പൊതു വിദ്യാലയങ്ങളില്‍ പാഠ്യ പദ്ധതിയുടെ ഭാഗമായി കേരള വിദ്യാഭ്യാസ ബോര്‍ഡ് നടപ്പില്‍ വരുത്തിയ സൂംബാ വിവാദ പശ്ചാത്തലത്തില്‍, വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി ഗവര്‍മെന്റ് പദ്ധതികളോട് വിമര്‍ശന മുന്നയിക്കുന്നവര്‍ക്കെതിരെയുള്ള കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും, ഈ നടപടിയെ ശക്തമായി വിമര്‍ശിക്കുന്നുവെന്നും ഇസ്ലാഹി സെന്റര്‍ വിസ്ഡം ബഹ്റൈന്‍ ചാപ്റ്റര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായ വൈവിധ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ ശിക്ഷാ പരമായ സമീപനം സ്വീകരിക്കുന്ന രീതി ഫാഷിസ്റ്റ് ചിന്താഗതിയാണെന്നും, സൂംബയിലെ അശാസ്ത്രീയത ചോദ്യം ചെയ്തു അതിനെതിരെ ചര്‍ച്ചയും സംവാദവും ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ടി.കെ അഷ്റഫിനെ പോലുള്ളവരെ പുറത്താക്കിയ വിദ്യാഭ്യാസ വിഭാഗത്തിന്റെ തീരുമാനം അഭിപ്രായം പ്രകടിപ്പിക്കുന്ന അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമാണെന്നും പ്രതികരണ ബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളില്‍ ലഹരിയോടുള്ള ആസക്തി കുറക്കാന്‍ സൂംബ പോലുള്ള മ്യൂസിക്കല്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി ഒരു തെളിവും ഇല്ലാ എന്നിരിക്കെ, എല്ലാ മതസ്ഥരും പഠിച്ചു വളരേണ്ട പൊതു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുമ്പോള്‍ കൃത്യമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ ഏതൊരു മാറ്റവും കൊണ്ടുവരാവൂവെന്നുമാണ് ടി.കെ ആവശ്യപ്പെട്ടത്. ഇതിനെതിരെ സൈബര്‍ പോരാളികള്‍ അഭിപ്രായം പറഞ്ഞവരുടെ മതം നോക്കി അവരെ തീവ്രവാദ ചാപ്പ കുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും, സൂംബാ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസവകുപ്പ് തന്നെ സൂംബയോട് വിയോജിച്ച അദ്ധ്യാപകനെ സസ്പെന്റ് ചെയ്യാന്‍ മാനേജ്മെന്റിനോട് നിര്‍ദ്ദേശിച്ചത് ഇരട്ടത്താപ്പാണെന്നും, സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയലും ജനാധിപത്യവിരുദ്ധവുമാണെന്നും, തങ്ങളുടെ മതവിശ്വാസത്തിനു എതിരായതിനാല്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് യഹോവ സാക്ഷികളെ ഒഴിവാക്കിയ സുപ്രീം കോടതി ഉത്തരവ് ഈ രാജ്യത്ത് നിലനില്‍ക്കെ, ദേശീയഗാനത്തേക്കാള്‍ വലുതല്ലാത്ത സൂമ്പയില്‍ ഇത്ര കാര്‍ക്കശ്യമെന്തിനെന്നും, സൂമ്പ തടയുമെന്നല്ല, മറിച്ചു സൂമ്പയില്‍ താനും തന്റെ കുട്ടിയും വിട്ടുനില്‍ക്കുന്നുവെന്നാണെന്നും, അങ്ങിനെ പറയാനുള്ള സ്വാതന്ത്ര്യം കേരളത്തില്‍ ഇല്ലേ എന്നും യോഗം നിരീക്ഷിച്ചു. സൂംബയില്‍ താല്പര്യമുള്ളവര്‍ പങ്കെടുക്കട്ടെ താല്പര്യമില്ലാത്തവര്‍ പങ്കെടുക്കണ്ട എന്നതാണത്രേ സര്‍ക്കാറിന്റെ നയം എന്നാല്‍, അഭിപ്രായത്തിന് വിയോജിപ്പ് രേഖപ്പെടുത്തി ആ പോസ്റ്റ് ഇട്ട അഷ്റഫ് മാഷിനെതിരെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഇത്ര ശുഷ്‌കാന്തിയില്‍ നടപടി എടുത്തത് സംശയാസ്പദമാണെന്നും യോഗം വിലയിരുത്തി.
എല്ലാവര്‍ക്കും പഠിക്കാമെങ്കിലും അങ്ങനെ എല്ലാവര്‍ക്കും പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല സൂംബ. പ്രത്യേക പരിശീലനവും ലൈസന്‍സും നേടിയ ഇന്‍സ്ട്രക്ടര്‍മാരാണ് സൂംബ പരിശീലിപ്പിക്കേണ്ടത്. ഇന്ന് ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം പരിശീലകരാണ് ഇത്തരത്തില്‍ ലൈസന്‍സ് നേടിയവരായിട്ടുള്ളത്, എന്നിരിക്കെ അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകര്‍ കൃത്യമായ പരിശീലനമില്ലാതെ കുട്ടികള്‍ക്ക് എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ കാണിച്ചുകൊടുത്താല്‍ അതില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്നും ഇതെല്ലാം ഗവര്‍മെന്റ് ഒരു സമിതിയെവെച്ച് പഠനവിധേയമാക്കണമെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന സാഹിത്യകാരന്മാരും ഗവര്‌മെന്റും ഈ കാര്യങ്ങള്‍ ഗൗരവമായി എടുക്കണമെന്നും ടി. കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
പ്രസിഡന്റ് അബ്ദുല്‍ അസീസ് ടിപി ആധ്യക്ഷം വഹിച്ച മീറ്റിംഗില്‍ ,ജനറല്‍ സെക്രട്ടറി രിസാലുദ്ധീനുവേണ്ടി ബിനു ഇസ്മായില്‍, സാദിഖ് ബിന്‍ യഹ്യ, അബ്ദു ലത്വീഫ് സി എം എന്നിവര്‍ പ്രമേയമവതരിപ്പിച്ചു സംസാരിച്ചു.
Content Highlights: Wisdom Bahrain criticizes the suspension of T.K. Ashraf for questioning Zumba in Kerala schools
Published: 06 Jul 2025, 10:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented