മസ്കറ്റ്: മസ്കറ്റിലെ ശ്രീലങ്കൻ സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ ആറാം വർഷവും വാദി കബീർ ഇന്ത്യൻ സ്കൂൾ പെൺകുട്ടികൾ കിരീടം സ്വന്തമാക്കി. പരിശീലകൻ പി ബി ഷിഫാസിന്റെ നേതൃത്വത്തിലാണ് ടീം മത്സരിച്ചത്.
അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ മാനദണ്ഡങ്ങളും ഔദ്യോഗിക ഫിബ നിയമങ്ങളും അനുസരിച്ച് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മസ്കറ്റ് മേഖലയിലെ പത്ത് ഇന്ത്യൻ, അന്താരാഷ്ട്ര സ്കൂളുകളും പാകിസ്ഥാൻ, ബംഗ്ലാദേശ് സ്കൂളുകളും ടൂർണമെന്റിൽ മാറ്റുരച്ചു.
വാദി കബീർ ഇന്ത്യൻ സ്കൂൾ ടീം തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. സെമിഫൈനലിൽ ഇന്ത്യൻ സ്കൂൾ അൽ മബേലയെ പരാജയപ്പെടുത്തിയ ടീം ഫൈനലിൽ ശ്രീലങ്കൻ സ്കൂൾ മസ്കറ്റിനെ കീഴടക്കിയാണ് കിരീടം നിലനിർത്തിയത്.
ടീമിന്റെ മികച്ച പ്രകടനത്തിന് വ്യക്തിഗത പുരസ്കാരങ്ങളും ലഭിച്ചു.
* കീർത്തന മുത്തുരാമൻ മികച്ച കളിക്കാരിക്കുള്ള പുരസ്കാരം.
* ചൈതന്യ പ്രിയ ടോപ് സ്കോറർ പുരസ്കാരം
* അനീറ്റ തോമസ് മികച്ച സെന്റർ പുരസ്കാരം
തുടർച്ചയായ ആറാം കിരീടനേട്ടം താരങ്ങളുടെ അർപ്പണബോധത്തിന്റെയും അച്ചടക്കത്തിന്റെയും കൂട്ടായ്മയുടെയും ടീം സ്പിരിറ്റിന്റെയും തെളിവാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. പരിശീലകൻ നൽകിയ നിരന്തരമായ മാർഗനിർദേശവും പിന്തുണയും ഈ വിജയത്തിന് വലിയ കരുത്തായി.
Published: 21 Nov 2026, 12:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented