ദമാം: ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (TRIPA) നേതൃത്വത്തിൽ ഏകദിന സ്‌പോർട്‌സ് മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു.
ട്രിപ സ്ഥാപകാംഗം ഹാജ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് രഞ്ജു രാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശോക് കുമാർ സ്വാഗതവും ട്രഷറർ ഷിയാസ് നന്ദിയും പറഞ്ഞു. കൾച്ചറൽ കൺവീനർ മണ്ണറ സുരേഷ്, വനിതാ വിംഗ് പ്രസിഡന്റ് സജ്‌നി താജ്, സെക്രട്ടറി റൂണ ഷിയാസ് എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
കൺവീനർമാരായ അരുൺ കുമാർ ഹരീഷ്,സന്തോഷ് ഷാജഹാൻ എന്നിവർ ശിശുദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. കായിക മത്സരങ്ങളുടെ നടത്തിപ്പിന് അരുൺ രവീന്ദ്രൻ, രാജി അശോക്, ഷിനു നാസർ, ദേവി രഞ്ജു, രാജേഷ് സി.വി., ഷാജഹാൻ, മിനി നഹാസ് എന്നിവർ മേൽനോട്ടം വഹിച്ചു.
രാജി അരുൺ, നിമ്മി സുരേഷ്,സജിനി വഹാബ്, അബ്ദുൽ വഹാബ്, അബ്ദുൽ സലാം, നിസാം യൂസുഫ്, ഹസ്‌കർ, വിഷ്ണു, നഹാസ്, ഷമീം കാട്ടാക്കട, ഗുലാം ഫൈസൽ തുടങ്ങി നിരവധി ട്രിപ അംഗങ്ങളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
കായിക മത്സരങ്ങളിലെ വിജയികൾക്കും കുട്ടികൾക്കായി ട്രിപ സംഘടിപ്പിച്ച 'എന്റെ അവധിക്കാലം' എന്ന വിഷയത്തിലുള്ള റീൽസ് ചലഞ്ചിൽ പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങൾ എക്‌സിക്യൂട്ടീവ് അംഗങ്ങളും ജനറൽ മെമ്പർമാരും ചേർന്ന് വിതരണം ചെയ്തു. ട്രിപ കുടുംബാംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തവും കൂട്ടായ സഹകരണവും ശിശുദിനാഘോഷ പരിപാടികൾക്ക് കൂടുതൽ മിഴിവും മികവും പകർന്നു.
Published: 20 Nov 2026, 12:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented