റിയാദ്: സൗദി അറേബ്യയിലെ ദുബാ തുറമുഖം വഴി 23 ലക്ഷത്തിലധികം ആംഫെറ്റമിൻ (ക്യാപ്റ്റഗൺ) മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ആറു ശ്രമങ്ങൾ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.
സിമന്റ് ഇഷ്ടികകളുടെ ചരക്കുമായി സൗദിയിലേക്ക് എത്തിയ ആറു ട്രക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. സിമന്റ് ഇഷ്ടികകളുടെ ഉള്ളിലെ പൊള്ളയായ ഭാഗങ്ങളിൽ ഒളിപ്പിച്ച ഗുളികകൾ അത്യാധുനിക സുരക്ഷാ പരിശോധനാ സംവിധാനങ്ങളും മയക്കുമരുന്ന് കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളും ഉപയോഗിച്ചുള്ള പരിശോധനയിലാണ് പിടികൂടിയത്.
സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വക്താവ് ഹമൂദ് അൽ ഹർബിയാണ് ഇക്കാര്യം അറിയിച്ചത്.
മയക്കുമരുന്ന് പിടിച്ചെടുത്തതിനു പിന്നാലെ സൗദിക്കുള്ളിൽ ഇത് സ്വീകരിക്കാനിരുന്ന വ്യക്തിയെ കണ്ടെത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി (ജിഡിഎൻസി) സഹകരിച്ച് നടത്തിയ നീക്കത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു.
രാജ്യത്തേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും നടക്കുന്ന എല്ലാ കസ്റ്റംസ് കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കുമെന്നും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടികൾ തുടരുമെന്നും അൽ ഹർബി വ്യക്തമാക്കി.
മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നത് തടഞ്ഞ് ജനങ്ങളുടെ സുരക്ഷയും സമൂഹത്തിന്റെ സംരക്ഷണവും ഉറപ്പാക്കുക എന്നത് അതോറിറ്റിയുടെ പ്രധാന തന്ത്രപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആഭ്യന്തര മന്ത്രാലയത്തിനും മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിനും കീഴിലുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ തുടരുന്നതെന്നും അൽ ഹർബി കൂട്ടിച്ചേർത്തു.
Published: 21 Nov 2026, 12:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented