റിയാദ്: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം ഗോപാലൻ ചെങ്ങന്നൂരിന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ കേളി ഹൃദ്യമായ യാത്രയയപ്പ് നൽകി.
ചെങ്ങന്നൂർ സ്വദേശിയായ ഗോപാലൻ കഴിഞ്ഞ 33 വർഷമായി അൽഖർജിൽ ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പതിനാറാം വയസ്സിൽ ഗുജറാത്തിൽനിന്ന് ആരംഭിച്ച പ്രവാസജീവിതത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പത്തുവർഷത്തോളം ജോലി ചെയ്ത ശേഷമാണ് 1993ൽ കശ്മീരിൽനിന്ന് സൗദിയിലെത്തിയത്. തുടർച്ചയായ 33 വർഷത്തെ അൽഖർജ് പ്രവാസത്തിനിടെ ജോലിസ്ഥലത്തും സംഘടനാ പ്രവർത്തനങ്ങൾക്കും അപ്പുറം വലിയൊരു സൗഹൃദവലയം കെട്ടിപ്പടുത്താൻ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഗോപാലന് കഴിഞ്ഞു.
അൽഖർജിലെ റൗദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സുബ്രഹ്‌മണ്യൻ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ ബത്ത, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ലിപിൻ പശുപതി, ഡബ്ല്യുഎംഎഫ് പ്രതിനിധി രതീഷ്, കെഎംസിസി പ്രതിനിധി ഷബീബ്, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ജീവകാരുണ്യ വിഭാഗം പ്രതിനിധി നാസർ പൊന്നാനി, രക്ഷാധികാരി സമിതി അംഗങ്ങളായ സജീന്ദ്രബാബു, റഹീം ശൂരനാട്, മണികണ്ഠകുമാർ, അബ്ദുൾ കലാം, രമേശ്, കേളി ഏരിയ കമ്മിറ്റി അംഗങ്ങളായ ജ്യോതിലാൽ ശൂരനാട്, അജീഷ്, കിഷോർ, റസാഖ്, നൗഷാദലി, നൗഫൽ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ആക്ടിങ് സെക്രട്ടറി സുബ്രഹ്‌മണ്യൻ ഗോപാലൻ ചെങ്ങന്നൂരിന് കൈമാറി. കേളി ഏരിയ സെക്രട്ടറി ഷബി അബ്ദുൾസലാം സ്വാഗതം പറഞ്ഞു. മറുപടി പ്രസംഗത്തിൽ ഗോപാലൻ പ്രവാസജീവിതത്തിലെ അനുഭവങ്ങളോടൊപ്പം യാത്രയയപ്പ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
Published: 20 Nov 2026, 01:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented