ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' 2032 അവസാനത്തോടെ 188-ൽ നിന്ന് വിമാനങ്ങളുടെ എണ്ണം 300ആക്കി ഉയർത്തുവാനുള്ള ഒരുക്കത്തിലാണ്. 'സൗദിയ' ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഒമർ ഒരു അഭിമുഖത്തിലാണ് ഇതുസംബന്ധമായി വെളിപ്പെടുത്തിയത്.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ സൗദിയ 105 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. 2026 ൻ്റെ തുടക്കത്തിൽ ഓർഡർചെയ്ത വിമാനങ്ങൾ ലഭിച്ചുതുടങ്ങും.
കൂടാതെ, സൗദിയ വിമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സേവനം നൽകുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 70 ൽ നിന്ന് 140 ആയി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നുണ്ട്. എക്‌സ്‌പോ 2030, ഫിഫ ലോകകപ്പ് 2034 എന്നിവ പോലുള്ള പ്രധാന ആഗോള ഇവൻ്റുകൾക്കു സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നത് മുന്നിൽ കണ്ടുകൊണ്ടാണ് സൗദിയയുടെ നീക്കം.
Content Highlights: Saudia aims to double its destinations over the next five years
Published: 30 Aug 2024, 11:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented