ജിദ്ദ: സിനിമയെന്ന കലാമാധ്യമത്തിലൂടെ വേറിട്ടൊരു ആശയം പ്രേക്ഷകരിലേക്ക് പകരുന്ന ‘ആലയം’ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ചടങ്ങ് ജിദ്ദയിൽ ശ്രദ്ധേയമായി. കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ചിത്രത്തെക്കുറിച്ചുള്ള സജീവ ചർച്ചകളും ചടങ്ങിന് മാറ്റുകൂട്ടി.
സാമൂഹികജീവിതത്തിൽ കലകൾ ചെലുത്തുന്ന സ്വാധീനവും സമകാലിക സമൂഹത്തിൽ ഹ്രസ്വചിത്രങ്ങൾക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യവും വിശദീകരിച്ചുകൊണ്ട് അവതാരകരായ റമി പി.ആറും നജീബ് വെഞ്ഞാറമൂടും ചടങ്ങുകൾക്ക് തുടക്കമിട്ടു. തുടർന്ന് ഡോ. ഇന്ദു ചന്ദ്രശേഖർ ചിത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം നടന്ന ചർച്ചയിൽ പ്രമേയത്തിന്റെ സവിശേഷതകളും കലാപരമായ മികവും അഭിനേതാക്കളുടെ പ്രകടനവും പ്രത്യേകം പരാമർശിക്കപ്പെട്ടു. മാധ്യമപ്രവർത്തകരായ മുസാഫിർ, കബീർ കൊണ്ടോട്ടി, സജിത്ത് എ.എം., ജാഫറലി പാലക്കോട്, എഴുത്തുകാരി റജിയാ വീരൻ, അധ്യാപിക പ്യാരി മിർസ, കൊറിയോഗ്രാഫർ സലീനാ മുസാഫർ, ഹസ്സൻ കൊണ്ടോട്ടി, സോഫിയ സുനിൽ, അയ്യൂബ് മാഷ്, സിമി അബ്ദുൽ ഖാദർ, മിർസ ഷെരീഫ്, വാസു ഹംദാൻ, സംവിധായകൻ മുഹ്സിൻ കാളികാവ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെച്ചു.
ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും അഭിനയമികവിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻപകർന്ന അഭിനേതാക്കളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. അഫ്സൽ നാറാണത്ത്, അദ്നു ഷബീർ, ബിജുരാജ് രാമന്തളി, അനീസ് ബാബു, സഹീർ അബ്ദുൽ ഖാദർ, നജീബ് വെഞ്ഞാറമൂട്, സന്തോഷ് കലക്കാട്ട്, ആരാധ്യ ഷിനോജ്, ഹെലീന പ്രജീഷ് തോമസ്, ആശാ ലിസ മനോജ്, രമ്യ നാഥ്, ഫാത്തിമ മുഹമ്മദ്, ഗുരു ജുത്ഗീന്ദ്ര നാഥ്, ശ്രീത അനിൽകുമാർ, സുനിത പത്തുതറ, നാസർ മമ്പുറം, അസൈൻ ഇല്ലിക്കൽ, മുഹമ്മദ് ഷബീബ് തേളത്ത്, ജമാൽ നാസർ, ഷംസു പാറൽ, രമി പി.ആർ., അബ്ദുള്ള മുക്കണ്ണി, അലി അരിക്കത്ത് എന്നിവർ ആദരവ് ഏറ്റുവാങ്ങി.
അബ്ദുള്ള മുക്കണ്ണി നന്ദി രേഖപ്പെടുത്തി. കലാകാരന്മാരുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ഒത്തുചേരലും സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള അർഥവത്തായ സംവാദങ്ങളും കൊണ്ട് ‘ആലയം’ റിലീസിങ് ചടങ്ങ് ജിദ്ദയിലെ കലാസ്നേഹികൾക്ക് വേറിട്ടൊരു അനുഭവമായി.

To advertise here,